കൊല്ലത്ത് ക്ഷേത്രത്തിലെ വാച്ചറെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കവർച്ച
ഒട്ടേറെ നിലവിളക്കുകൾ മോഷണം പോയിട്ടുണ്ട്
കൊല്ലം: ചവറയിൽ ക്ഷേത്രത്തിലെ വാച്ചറെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കവർച്ച. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള നല്ലേഴത്ത്മുക്ക് അരത്തകണ്ഠ ശാസ്താ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഒട്ടേറെ നിലവിളക്കുകൾ മോഷണം പോയതായി കണ്ടെത്തി.
ക്ഷേത്രത്തിലെ വാച്ചർ അജികുമാറിനെ മുറിക്കുള്ളിൽ പൂട്ടിയിട്ടാണ് മോഷണം നടന്നത്. മോഷണ വസ്തുക്കളുമായി മോഷ്ടാക്കൾ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രത്തിനു സമീപത്തെ സി.സി.ടി.വി ദൃശ്യത്തിൽനിന്ന് മൂന്നംഗ സംഘമാണ് കവർച്ചയ്ക്കു പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.
കവർന്ന വിളക്കുകൾ ചാക്കിനുള്ളിലാക്കിയാണ് കടത്തിയത്. പുലർച്ചെ പുറത്തിറങ്ങാൻ നോക്കിയപ്പോഴാണ് വാച്ചർക്ക് പുറത്തുനിന്നു പൂട്ടിയതായി മനസ്സിലായത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെ ഫോണിൽ വിളിച്ചുവരുത്തി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവർ പരിശോധനകൾ നടത്തിയിട്ടുണ്ട്. സംഭവത്തില്‍ ചവറ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Summary: A temple watchman was locked inside a room and robbed in Chavara, Kollam
Adjust Story Font
16