Quantcast

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച ടെക്‌സ്‌റ്റെയില്‍സ് കടയുടെ ലെസന്‍സ് റദ്ദാക്കി

1994-ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെ വകുപ്പ് 447, കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    4 Aug 2021 12:18 PM GMT

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച ടെക്‌സ്‌റ്റെയില്‍സ് കടയുടെ ലെസന്‍സ് റദ്ദാക്കി
X

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച ടെക്‌സ്റ്റയില്‍സ് കടയുടെ ലെസൈന്‍സ് തിരുവനന്തപുരം നഗരസഭ റദ്ദാക്കി. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പ്രോട്ടോകോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഗരത്തില്‍ എം.ജി റോഡിലെ 'പോത്തീസ്' എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയത്.

ചൊവ്വാഴ്ച നഗരസഭ ആരോഗ്യവിഭാഗം പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ പ്രധാന വാതില്‍ അടച്ചശേഷം ജീവനക്കാര്‍ കയറുന്ന പിന്‍വാതിലിലൂടെ പൊതുജനത്തെ സ്ഥാപനത്തിനുള്ളില്‍ കയറ്റി കട പൂര്‍ണമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

1994-ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെ വകുപ്പ് 447, കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നഗരസഭയും സര്‍ക്കാരും നടത്തുന്ന പ്രവര്‍ത്തനങ്ങളോട് വ്യാപാരസമൂഹം സഹകരിക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു.

TAGS :

Next Story