Quantcast

തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഓഫീസില്‍ അതിക്രമം നടത്തിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്മലിന്‍റെ പിതാവ് റസാഖിന്‍റെ വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതു വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    12 July 2024 1:27 AM GMT

തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
X

കോഴിക്കോട്: തിരുവമ്പാടിയിലെ കെ.എസ്.ഇ.ബി ഓഫീസ് ആക്രമണത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. പ്രതികളായ യു.സി അജ്മൽ, ശെഹദാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് താമരശ്ശേരി കോടതി തള്ളിയത്.

പ്രതികൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടെന്നു കോടതി പറഞ്ഞു. പൊതുമുതൽ നശിപ്പിക്കുന്നതു ഗൗരവമായാണ് കാണുന്നതെന്നും കോടതി വ്യക്തമാക്കി. ജാമ്യം ലഭിക്കുന്നതിന് മേൽക്കോടതിയെ സമീപിക്കുമെന്ന് അജ്മലിന്റെ കുടുംബം അറിയിച്ചു.

ഓഫീസില്‍ അതിക്രമം നടത്തിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ അജ്മലിന്‍റെ പിതാവ് റസാഖിന്‍റെ വീട്ടിലെ വൈദ്യുതിബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ചിരുന്നു. ഇതു വലിയ കോളിളക്കമാണു സൃഷ്ടിച്ചത്. 30 മണിക്കൂറിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു. കെ.എസ്.ഇ.ബി ജീവനക്കാര്‍ മര്‍ദിച്ചെന്ന റസാഖിന്‍റെ ഭാര്യയുടെ പരാതിയില്‍ തിരുവമ്പാടി പൊലീസ് ലൈൻമാൻ പ്രശാന്ത്, അനന്തു എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. വൈദ്യുതിബന്ധം വിച്ഛേദിച്ച സംഭവത്തില്‍ നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

Summary: Thamarassery court rejects bail plea in Thiruvambady KSEB office attack caseThamarassery court rejects bail plea in Thiruvambady KSEB office attack case

TAGS :

Next Story