Quantcast

താമരശ്ശേരി വനം വകുപ്പ് ഓഫീസ് ആക്രമണ കേസ്: മൂന്ന് സാക്ഷികളെ കൂടി വിസ്‌തരിക്കും

പ്രോസിക്യൂഷൻ ആവശ്യത്തിൽ മൂന്നുപേർക്കും കോടതി നോട്ടീസ് അയക്കും.

MediaOne Logo

Web Desk

  • Published:

    15 Feb 2023 6:42 AM GMT

Forest Dpt office attack_case
X

കോഴിക്കോട്: താമരശ്ശേരി വനംവകുപ്പ് ഓഫീസ് ആക്രമണ കേസിൽ മൂന്ന് സാക്ഷികളെ കൂടി വിസ്തരിക്കാൻ കോടതി ഉത്തരവ്. പ്രോസിക്യൂഷൻ ആവശ്യത്തിൽ മൂന്നുപേർക്കും കോടതി നോട്ടീസ് അയക്കും. ഈ മാസം 23 ന് വിചാരണ കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ഫോറസ്റ്റ് റേഞ്ച് ഓഫീസർ TS സജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുബ്രഹ്മണ്യൻ, CPO സുരേഷ് എന്നിവർക്കാണ് നോട്ടീസ് അയക്കുക. കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

സമൻസ് അയക്കാൻ നേരത്തെ പ്രോസിക്യൂഷൻ ആവശ്യപെട്ടിരുന്നുവെങ്കിലും പ്രതിഭാഗം എതിർത്തിരുന്നു.സാക്ഷി വിസ്താരത്തിന് ആവശ്യത്തിലധികം സമയം നൽകിയെന്നതാണ് പ്രതിഭാഗത്തിന്റെ വാദം. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 3 സാക്ഷികൾക്ക് വീണ്ടും സമൻസ് അയക്കാൻ ആയിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

പ്രോസിക്യൂഷൻ നിരന്തരം ആവശ്യപ്പെട്ടിട്ടും സഹകരിക്കാതിരുന്ന മൂന്ന് സർക്കാർ ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് അയക്കാൻ നീക്കം. കേസ് ഡയറി കാണാതായതിനെ തുടർന്ന് അന്വേഷണ രേഖകൾ പ്രോസിക്യൂഷൻ അപേക്ഷ നൽകി കോടതിയിൽ നിന്നും വാങ്ങിയിരുന്നു.

ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.എസ്.സജുവർഗീസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുബ്രഹ്മണ്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേഷ് എന്നിവർക്കാണ് സമൻസയയ്ക്കുക. കോടതിയിലെത്താമെന്ന് മൂവരും പ്രോസിക്യൂഷനെ അറിയിച്ചു. കേസിലെ പ്രധാന സാക്ഷികളായ വനം വകുപ്പുദ്യോഗസ്ഥരും പൊലീസുകാരും കൂറുമാറിയത് കേസിനെ ബാധിക്കുമെന്നാണ് ആശങ്ക. രണ്ടാം സാക്ഷി ഡപ്യൂട്ടി റേഞ്ച് ഓഫീസർ എകെ രാജീവൻ, മൂന്ന്, ആറ് സാക്ഷികൾ, ബീറ്റ് ഓഫീസർമാരായ പ്രവീൺ, സുരേന്ദ്രൻ, ഏഴാം സാക്ഷി റിട്ടയർഡ് സിവിൽ പൊലീസ് ഓഫീസർ പുരുഷോത്തമൻ തുടങ്ങി എട്ട് സർക്കാർ ജീവനക്കാരാണ് ഇതിനകം കൂറുമാറിയത്.

അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന അന്ന് ഡ്യൂട്ടിയിലിരുന്ന അസിസ്റ്റന്റ് കമ്മീഷണർ എ.കെ ബിജു രാജും ഡി.വൈ.എസ്.പി ജയ്‌സൺ പി. എബ്രഹാമും പ്രതികളെ തിരിച്ചറിഞ്ഞില്ല. കേസന്വേഷിച്ച ഡി.വൈ.എസ് പി ടി.സി വേണുഗോപാൽ കോടതിയിൽ മൊഴി നൽകാനെത്തിയിരുന്നു. കേസ് ഡയറിയില്ലാത്തതിനാൽ കൃത്യമായ മൊഴി നൽകാൻ കഴിയുന്നില്ലന്നൊണ് സാക്ഷി വിസ്താരത്തിനിടയിൽ ഡി.വൈ.എസ്.പി പറഞ്ഞത്. താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.

TAGS :

Next Story