Quantcast

തനിമ കവിതാ മത്സരം: ഒന്നാം സ്ഥാനം ഇ. സന്ധ്യയ്ക്ക്

സമ്മാനസമർപ്പണം ഫെബ്രുവരി അവസാനവാരം തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും

MediaOne Logo

Web Desk

  • Published:

    16 Feb 2023 1:43 PM GMT

Thanimapoetrycompetition, ESandhya, SujithaCP, VishnumohanK
X

ഇ. സന്ധ്യ, സുജിത സി.പി, വിഷ്ണുമോഹൻ കെ

കോഴിക്കോട്: തനിമ കലാസാഹിത്യവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കവിതാമത്സരത്തിൽ ഇ. സന്ധ്യ (ഒൻപതു പെണ്ണുങ്ങൾ ക്രിക്കറ്റ് കളിക്കുന്നു) ഒന്നാം സ്ഥാനം കരസ്ഥമാക്കി. സുജിത സി.പി (തൂപ്പുകാർ), വിഷ്ണുമോഹൻ കെ (കുടിവെപ്പ്) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.

പി.എൻ ഗോപീകൃഷ്ണൻ ചെയർമാനും സംഗീത ചേനംപുല്ലി, ഡോ. ജമീൽ അഹ്മദ് എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ക്യാഷ് അവാർഡും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്. സമ്മാനസമർപ്പണം ഫെബ്രുവരി അവസാനവാരം തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും.

തൃശൂർ പുതുക്കാട് പ്രജ്യോതി നികേതൻ കോളജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായിരുന്നു ഇ. സന്ധ്യ. സുജിത സി.പി വയനാട് തലപ്പുഴ ഗവ. ഹയർ സെക്കൻഡറി ഹൈസ്‌കൂൾ അധ്യാപികയാണ്. ഗവേഷണ വിദ്യാർഥിയാണ് വിഷ്ണുമോഹൻ.

Summary: E. Sandhya won first place in the poetry competition organized by Thanima Kala Sahithya Vedi state committee

TAGS :

Next Story