ധർമശാസ്താവിന് മണ്ഡല പൂജയ്ക്ക് ചാർത്താനുള്ള തങ്കയങ്കി ഇന്ന് സന്നിധാനത്ത് എത്തും
വൈകിട്ട് മൂന്ന് മണിക്ക് പമ്പയിലും തുടർന്ന് ശരംകുത്തിയിലും സ്വീകരണം നൽകും
ശബരിമല ധർമശാസ്താവിന് മണ്ഡല പൂജയ്ക്ക് ചാർത്താനുള്ള തങ്കയങ്കി ഇന്ന് സന്നിധാനത്ത് എത്തും. വൈകിട്ട് മൂന്ന് മണിക്ക് പമ്പയിലും തുടർന്ന് ശരംകുത്തിയിലും സ്വീകരണം നൽകും. 6.30നാണ് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന.
ഡിസംബര്‍ 22ന് ആറൻമുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര മൂന്ന് ദിവസത്തെ പ്രയാണം പൂർത്തിയാക്കി ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നരയോടെ പമ്പയില്‍ എത്തിച്ചേരും. അവിടെ ആചാരപരമായ സ്വീകരണം നൽകും. പിന്നീട് മൂന്ന് മണിയോടെ ഘോഷയാത്ര സന്നിധാനത്തേക്ക് തിരിക്കും.
അഞ്ച് മണിയോടെ ശരംകുത്തിയിൽ സ്വീകരണം നൽകും. ആറ് മണിയോടെ തിരുനടയിൽ എത്തുന്ന തങ്കയങ്കിയെ കൊടിമരച്ചുവട്ടിൽ ദേവസ്വം പ്രസിഡന്റും അംഗങ്ങളും ചേർന്ന് സ്വീകരിക്കും. പിന്നീട് സോപാനത്ത് തന്ത്രിയും മേൽശാന്തിയും ഏറ്റുവാങ്ങുന്ന തങ്കയങ്കി വിഗ്രഹത്തിൽ ചാർത്തി 6.30ന് ദീപാരാധന നടത്തും. ഇതിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.
Adjust Story Font
16