Quantcast

മുതിർന്ന നേതാക്കളോട് തരൂർ വോട്ടഭ്യർത്ഥിക്കില്ല; തീരുമാനം ഖാർഗെക്കനുകൂലമായി പരസ്യ നിലപാടെടുത്തതിനെ തുടർന്ന്

'പരസ്യ നിലപാടെടുത്തവരോട് ഇനി സംസാരിക്കില്ല'

MediaOne Logo

Web Desk

  • Updated:

    2022-10-05 04:49:23.0

Published:

5 Oct 2022 4:41 AM GMT

മുതിർന്ന നേതാക്കളോട് തരൂർ വോട്ടഭ്യർത്ഥിക്കില്ല; തീരുമാനം ഖാർഗെക്കനുകൂലമായി പരസ്യ നിലപാടെടുത്തതിനെ തുടർന്ന്
X

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളോട് ശശി തരൂർ വോട്ട് അഭ്യർത്ഥിക്കില്ല. മല്ലികാർജുൻ ഖാർഗെക്ക് അനുകൂലമായി മുതിർന്ന നേതാക്കൾ പരസ്യനിലപാടെടുത്തതിനെ തുടർന്നാണ് തീരുമാനം. പരസ്യമായി പിന്തുണ നൽകാൻ പലർക്കും ബുദ്ധിമുട്ടുണ്ട്. പരസ്യ നിലപാടെടുത്തവരോട് ഇനി സംസാരിക്കില്ലെന്നും തരൂർ പറഞ്ഞു.

നിഷ്പക്ഷ വോട്ടെടുപ്പാണ് നടക്കുന്നതെന്ന് വിശ്വസിക്കുന്നുവെന്നും രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ഔദ്യോഗിക സ്ഥാനാർഥിയില്ലെന്ന് വ്യക്തമാക്കിയിരിക്കെ അവരെ എങ്ങനെയാണ് അവിശ്വസിക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എത്ര വോട്ട് കിട്ടുമെന്ന് പറയാനാകില്ലെന്നും എന്നാൽ കേരളത്തിൽ നിന്നും നല്ലൊരു ശതമാനം വോട്ടും ലഭിക്കുമെന്നും യുവാക്കളിലാണ് തന്റെ പ്രതീക്ഷയെന്നും ശശി തരൂർ പറഞ്ഞു. എല്ലാവർക്കും തന്നെ അറിയാമെന്നും എല്ലായിടത്തു നിന്നും നല്ല സ്വീകാര്യത കിട്ടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി.സി.സി സ്വന്തം തറവാടാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story