Quantcast

'സഖാവ്' എന്ന് പേരിട്ട ആ വാഹനം എനിക്കൊപ്പമില്ല, ഇതാണ് അൻവർ എം.എൽ.എ പറഞ്ഞ പൊലീസ്; ചർച്ചയായി കുറിപ്പ്

'പി.വി അൻവറിന്റെ ശരി' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്‌

MediaOne Logo

Web Desk

  • Updated:

    2024-08-31 06:01:56.0

Published:

31 Aug 2024 4:59 AM GMT

That vehicle named Comrade is not with me, this is the police that Anwar MLA said; Note as discussion, latest news malayalam സഖാവ് എന്ന് പേരിട്ട ആ വാഹനം എനിക്കൊപ്പമില്ല, ഇതാണ് അൻവർ എം.എൽ.എ പറഞ്ഞ പൊലീസ്; ചർച്ചയായി കുറിപ്പ്
X

മലപ്പുറം: പെർമിറ്റും പാസുമുൾപ്പെടെ എല്ലാമുണ്ടായിരുന്ന വണ്ടി. ഒരു സ്ഥലത്തെത്തി തിരിക്കുന്നതിനിടെ മഫ്ത്തിയിലെത്തിയ പൊലീസ് സഘം പിടികൂടി. ആരോപിച്ചത് അനധികൃത മണൽക്കടത്ത്. പൊലീസിന്റെ പകപ്പോക്കൽ മൂലം ജീവനായിരുന്ന വണ്ടി വിൽക്കേണ്ടി വന്നു. കേരള പൊലീസിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ചുകൊണ്ടുള്ള സക്കറിയയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത് ഇതെല്ലാമാണ്.

എൽ.ഡി.എഫിന്റെ സ്വതന്ത്ര എം.എൽ.എ പി.വി അൻവറും പൊലീസും തമ്മിലുളള ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. മലപ്പുറം എസ്.പിക്കെതിരെ അൻവർ പരസ്യമായി രംഗത്തുവന്നതും മുൻ എസ്.പി സുജിത് ദാസുമായുള്ള ഫോൺ സംഭാഷണത്തിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ സംസാരിക്കുന്നതും വാർത്തയായിരുന്നു. അതിനിടെ പൊലീസ് നടപടികളെ തള്ളിപറഞ്ഞ അൻവർ എം.എൽ.എയാണ് ശരിയെന്ന് പറയുന്ന ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നത്. സക്കറിയ സീട് എന്ന ഫേസ്ബുക്ക് പേജിലാണ് 'പി.വി അൻവറിന്റെ ശരി' എന്ന് തുടങ്ങുന്ന കുറിപ്പ് ആരംഭിക്കുന്നത്.

സക്കറിയ പൊലീസുകാരിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവെക്കുന്നതാണ് പോസ്റ്റ്. തന്റെ ടിപ്പർ ലോറി ആവശ്യപ്പെട്ട് ഒരു സുഹൃത്ത് വിളിച്ചു. അനുമതിയോടെ മണ്ണടിക്കാനാണെന്ന് പറഞ്ഞപ്പോൾ വിട്ടു നൽകി. ലൈഫ് പദ്ധതി പ്രകാരം നിർമിക്കുന്ന വീടിന്റെ തറയിലേക്കാണ് മണ്ണടിക്കുന്നതെന്ന് പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കാതെ വണ്ടി വിട്ടുനൽകിയെന്നും സക്കറിയ തന്റെ പേജിൽ പറയുന്നുണ്ട്.

എന്നാൽ നെൽകൃഷി നടത്തുന്ന പാടത്തേക്ക് മണ്ണ് തട്ടാൻ ശ്രമിച്ചെന്ന് ആരോപിച്ച് തന്റെ വണ്ടി പൊലീസ് പിടിച്ചു. നിരപരാധിത്വം പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇല്ലാത്ത രേഖകൾ ഉണ്ടാക്കി പൊലീസ് തനിക്കെതിരെ കുരുക്ക് മുറുക്കി. പതിവില്ലാതെ വണ്ടി ജില്ലാ കലക്ടർക്ക് വിട്ടുനൽകിയത് വിചിത്ര നടപടിയാണെന്ന് സക്കറിയ ആരോപിക്കുന്നുണ്ട്. ശേഷം കേരളത്തിൽ ഇന്നേവരെ ഒരു വാഹനത്തിനും ഈടാക്കിയിട്ടില്ലാത്ത പിഴ അടക്കാൻ ഉത്തരവ് വന്നു. 15 ലക്ഷം രൂപ.

പക്ഷെ തോൽക്കാൻ തയാറാകാതിരുന്ന സക്കറിയ പൊലീസ് നടപടിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഒടുവിൽ കോടതിയിൽ നിന്ന് നീതി ലഭിക്കുകയും വണ്ടി ഉടൻ തന്നെ വിട്ടുനൽകുകയും ചെയ്യുകയായിരുന്നു. വണ്ടി വിട്ടു നൽകിയെങ്കിലും പ്രതിമാസമുള്ള ഇ.എം.ഐയും ഇൻഷുറൻസും നഷ്ടമായെന്നും ഒടുവിൽ ഗത്യന്തരമില്ലാതെ കുടുംബാഗത്തെ പോലെ കണ്ടിരുന്ന, ഉപജീവന മാർഗമായ താൻ സഖാവ് എന്ന ഓമന പേരിൽ വിളിച്ചിരുന്ന വാഹനം വിൽക്കേണ്ടി വന്നതായും സക്കറിയ തന്റെ ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്. ഇതാണ് അൻവർ എം.എൽ.എ പറഞ്ഞ പൊലീസ് എന്ന് അദ്ദേഹം കുറിപ്പിന്റെ അവസാന ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഈ കുറിപ്പ് എല്ലാവരേയും ഉദ്ദേശിച്ചിട്ടുള്ളതല്ലെന്നും നല്ലവരായ നിരവധിപേർ പൊലീസിൽ ഉണ്ടെന്നും സക്കറിയ വ്യക്തമാക്കുന്നുണ്ട്. തന്റെ ഉപജീവനത്തിനു വേണ്ടി ന്യായമായി ചോദിച്ച സഹായങ്ങൾക്ക് നേരെ കണ്ണടക്കുകയും ചെവിപ്പൊത്തുകയും ചെയ്തവർക്ക് ഹൃദയം കൊണ്ടുളള മറുപടിയാണെന്നും കുറിപ്പിൽ രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് സക്കറിയ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

TAGS :

Next Story