Quantcast

നവകേരള സദസ്സിന്റെ ആറാംദിന പര്യടനം വയനാട്ടിൽ തുടരുന്നു

കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിലായാണ് വയനാട്ടിൽ നവകേരള സദസ്സ് ക്രമീകരിച്ചത്.

MediaOne Logo

Web Desk

  • Published:

    23 Nov 2023 8:24 AM GMT

നവകേരള സദസ്സിന്റെ ആറാംദിന പര്യടനം വയനാട്ടിൽ തുടരുന്നു
X

കല്‍പറ്റ: നവകേരള സദസ്സിന്റെ ആറാംദിന പര്യടനം വയനാട്ടിൽ തുടരുന്നു. പരിപാടിയുടെ വിജയത്തിൽ പ്രതിപക്ഷത്തിന് മനോവിഭ്രാന്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിലായാണ് വയനാട്ടിൽ നവകേരള സദസ്സ് ക്രമീകരിച്ചത്.

രാവിലെ ഒമ്പത് മണിയോടെ കൽപ്പറ്റയിൽ സംഘടിപ്പിച്ച പ്രഭാത സദസ്സിന് ശേഷം വിളിച്ച വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിനെതിരെ വിമർശം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് തടഞ്ഞിട്ടും പറവൂർ നഗരസഭ ഏകകണ്ഠമായി നവകേരള സദസ്സിന് പണമനുവദിച്ചു.

പരിപാടിയിൽ സ്ഥലം എം.എൽ.എമാർ പങ്കെടുക്കാത്തത് ജനപ്രതിനിധികളുടെ അവകാശ ലംഘനമാണ്. നവകേരള സദസ്സിൻ്റെ വിജയത്തിൽ പ്രതിപക്ഷ നേതാവിന്റെ ഭാഷ തന്നെ മാറിപ്പോയി എന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ, വയനാട്ടിൽ രാത്രിയും പുലർച്ചെയുമായി പെയ്ത കനത്ത മഴയിൽ നവകേരള സദസ്സിനായി വേദിയൊരുക്കിയ എസ്.കെ.എം.ജെ. സ്കൂൾ മൈതാനം ചെളിക്കുളമായി.

ഇതോടെ കൽപ്പറ്റ മണ്ഡലത്തിലെ സദസ്സിന്റെ പരാതി കൗണ്ടർ സമീപത്തെ ജിനചന്ദ്ര സ്മാരക ജൂബിലി ഹാളിലേക്ക് മാറ്റി. ഉച്ചയ്ക്ക് ശേഷം നവകേരള സദസ്സ് നടക്കാനിരിക്കുന്ന ബത്തേരിയിലും കനത്ത മഴ പെയ്യുന്നുണ്ട്. വൈകുന്നേരം നാലരക്ക് മാനന്തവാടിയിൽ നടക്കുന്ന പരിപാടിയോടെ വയനാട്ടിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ്സ് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും.

TAGS :

Next Story