രാത്രിയില്‍ ജലം തുറന്നുവിട്ട നടപടി പ്രതിഷേധാര്‍ഹം; ജനഹിതത്തിന് യോജിച്ചതല്ലെന്ന് റോഷി അഗസ്റ്റിന്‍
കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് പരമപ്രധാനം. അതിനുവേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്
രാത്രികാലങ്ങളില്‍ ജലം തുറന്നുവിട്ട നടപടി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് പ്രതിഷേധാര്‍ഹമാണ്. കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് പരമപ്രധാനം. അതിനുവേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
പക്ഷേ രാത്രികാലങ്ങളിൽ അറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നത് ജനഹിതത്തിന് യോജിച്ചതല്ല. ഒരു സർക്കാരിൽ നിന്നും പ്രതീക്ഷിക്കാത്ത നടപടിയാണിത്. ഇത്രയും ജലം തുറന്ന് വിടുമ്പോൾ മുൻകൂട്ടി അറിയിക്കേണ്ടതാണ്. നടപടികൾ പാലിക്കാതെ ഷട്ടർ തുറക്കുന്നത് അതീവ ഗൗരവമായി സർക്കാർ കാണുന്നു. ദുരന്ത നിവാരണ നടപടി പ്രകാരം അറിയിക്കേണ്ടതാണ്. ഗൗരവമായി കാണേണ്ടതാണ്. ഇത് തമിഴ്നാടിനെ അറിയിക്കും. മേൽനോട്ട സമിതി ഉടൻ വിളിച്ചുചേർക്കണം. സുപ്രിം കോടതിയിൽ ഡാം തുറന്നതടക്കുമുള്ള തെളിവുകൾ നൽകും. 142 ൽ ജലനിരപ്പ് ക്രമീകരിക്കാനുള്ള വ്യഗ്രതയാകാം തമിഴ്നാട് കാട്ടിയത്. പക്ഷെ ഇത് ശരിയല്ല. റൂൾ കർവ് പാലിക്കാത്തത് കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതോടെ ജനങ്ങൾ ഭീതിയിലാണ്. സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. എം.എം മണി ഉയർത്തിയ ആശങ്ക ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട് മനുഷ്യത്വം കാട്ടിയില്ലെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു.
Adjust Story Font
16