Quantcast

ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമം രാഷ്ട്ര താല്‍പര്യത്തിനെതിര്; ജമാഅത്തെ ഇസ്‌ലാമി

ഒരു രാജ്യത്തിന് എല്ലാം ഒന്ന് മതിയെന്നത് ഫാഷിസ്റ്റ് രീതിയാണ്. ഇത് അംഗീകരിക്കാനാവില്ല.

MediaOne Logo

Web Desk

  • Published:

    20 Jun 2023 12:54 PM GMT

The attempt to implement Uniform Civil Code is against the national interest Says Jamaate Islami
X

കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം രാജ്യത്തിന്റെ താല്‍പര്യത്തിനെതിരാണെന്നും പൗരസ്വാതന്ത്ര്യത്തിനെതിരായ കൈയേറ്റമാണെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബുര്‍റഹ്മാന്‍. വിവിധ ജാതി, മത വിഭാഗങ്ങള്‍ ഒന്നിച്ചു പുലരുക എന്ന രാജ്യത്തിന്റെ അടിത്തറയെയാണ് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള തീരുമാനം വെല്ലുവിളിക്കുന്നത്.

വലിയ പ്രത്യാഘാതമാണ് ഏക സിവില്‍കോഡ് സമൂഹത്തില്‍ സൃഷ്ടിക്കുക. ഏതെങ്കിലും ഒരു വിഭാഗം മാത്രമാണ് ഏക സിവില്‍ കോഡിനെതിരെന്നും അവരെ മാത്രമാണ് അത് ബാധിക്കുകയെന്നതും സംഘ്പരിവാര്‍ നടത്തുന്ന തെറ്റായ പ്രചാരണമാണ്. മറ്റ് മത, ജാതി വിഭാഗങ്ങളെ ഏക സിവില്‍കോഡിന് അനുകൂലമാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ബഹുസ്വരതയും നാനാത്വവും സാംസ്‌കാരിക വൈവിധ്യവുമാണ് രാജ്യത്തിന്റെ കരുത്ത്.

വ്യത്യസ്ത സിവില്‍ കോഡുകള്‍ നിലനില്‍ക്കുമ്പോഴാണ് പൂര്‍ണാര്‍ഥത്തില്‍ പൗരസ്വാതന്ത്ര്യം സാധ്യമാവുക. ഒരു രാജ്യത്തിന് എല്ലാം ഒന്ന് മതിയെന്നത് ഫാഷിസ്റ്റ് രീതിയാണ്. ഇത് അംഗീകരിക്കാനാവില്ല. രാജ്യത്ത് മുന്‍തൂക്കമുള്ള വിഭാഗത്തിന്റെ നിയമങ്ങള്‍ മറ്റെല്ലാവരുടെയും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണെന്നും ഇതിനെതിരെ എല്ലാ വിഭാഗങ്ങളും രംഗത്തുവന്ന് ശക്തമായ പ്രക്ഷോഭം രൂപപ്പെടേണ്ടതുണ്ടെന്നും മുജീബുര്‍റഹ്മാന്‍ കൂട്ടിച്ചേർത്തു.

TAGS :

Next Story