സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; കൊച്ചിയില്‍ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു
എറണാകുളം ഇടക്കൊച്ചി പഴേക്കാട്ട് വീട്ടിൽ ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്
കൊച്ചി: എറണാകുളം ഇടക്കൊച്ചിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ മർദ്ദനമേറ്റ ഓട്ടോ തൊഴിലാളി മരിച്ചു. ഇടക്കൊച്ചി പഴേക്കാട്ട് വീട്ടിൽ ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. പ്രതി വിമലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവയിൽ യൂബർ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച വൈകിട്ട് മൂന്നരക്കാണ് ജോയിയും അയൽവാസിയായ വിമലും തമ്മിൽ തർക്കമുണ്ടായത്. തർക്കത്തിനിടെ പിടിച്ചു തള്ളിയതിനെ തുടർന്ന് നിലത്ത് വീണ ജോയിയുടെ തലയ്ക്ക് കോൺക്രീറ്റ് സ്ലാബിൽ ഇടിച്ച് സാരമായി പരിക്കേറ്റു. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ജോയ് മരിച്ചത്. ജോയ് നിലത്ത് വീണത് കണ്ടെന്നും വാഹനത്തിന് സൈഡ് നൽകുന്ന സംബന്ധിച്ച തർക്കത്തിനിടെ താൻ തള്ളിയിട്ടതാണെന്ന് പ്രതി വിമൽ പറഞ്ഞെന്നും ദൃക്സാക്ഷി മീഡിയവണിനോട് പറഞ്ഞു.
പ്രതി വിമലിനെ പള്ളുരുത്തി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അദ്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ആലുവയിൽ യൂബർ ഓട്ടോ ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ ബന്ധുക്കൾ നൽകിയ പരാതി പ്രകാരം പൊലീസ് കേസെടുത്തിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഓട്ടോ ഡ്രൈവറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
Adjust Story Font
16