വഞ്ചന കേസ്: സൈബി ജോസിനെതിരായ പരാതി ബാർ കൗൺസിൽ തള്ളി
കേസിൽ സൈബിക്കെതിരെ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു
കൊച്ചി: അഡ്വക്കേറ്റ് സൈബി ജോസിനെതിരായ പരാതി ബാർ കൗൺസിൽ തള്ളി. പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയാണ് നടപടി. കേസിൽ സൈബിക്കെതിരെ ഇതുവരെ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കോതമംഗലം സ്വദേശിയുടെ പരാതിയിൽ ചേരാനല്ലൂർ പൊലീസാണ് സൈബിയ്ക്കെതിരെ കേസെടുത്തത്. കേസിൽ നിന്നും പിന്മാറാൻ 5 ലക്ഷം രൂപ വാങ്ങി എന്നായിരുന്നു പരാതി. പരാതിക്കാരന്റെ ഭാര്യ നൽകിയ കേസ് പിൻവലിപ്പിക്കാൻ സഹായിക്കാമെന്ന വാഗ്ദാനത്തിൽ സൈബി 10 ലക്ഷം ആവശ്യപ്പെട്ടുവെന്നും ഇതിൽ 5 ലക്ഷം സൈബി കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു.
പണം വാങ്ങിയിട്ടും കേസ് പിൻവലിച്ചില്ലെന്നും പരാതിക്കാരൻ അറിയിച്ചിട്ടുണ്ട്. പാസ്പോർട്ട് തടഞ്ഞു വെക്കുമെന്ന് സൈബി ഭീഷണിപ്പെടുത്തിയതായും ഇയാൾ ആരോപിച്ചിരുന്നു. എന്നാൽ ഇതിനൊന്നും തന്നെ തെളിവില്ലെന്നാണ് പൊലീസിന്റെ വാദം.
updating
Adjust Story Font
16