ആലുവയിൽ കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം പെരിയാറിൽ കണ്ടെത്തി
പെൺകുട്ടി പെരിയാർ തീരത്തേക്ക് നടന്നുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഉച്ചക്ക് നന്ദനയെ പെരിയാർ തീരത്ത് കണ്ടതായി ചില പ്രദേശവാസികളും മൊഴിനൽകി.
ആലുവയിൽ നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം പെരിയാറിൽ കണ്ടെത്തി. കടുവാതുരുത്ത് ആലുങ്കൽ പറമ്പിൽ രാജേഷിന്റെ മകൾ നന്ദന (15) ആണ് മരിച്ചത്. യു.സി കോളജിനടുത്ത തടിക്കടവ് പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടപ്പുറം കെഇഎംഎച്ച് സ്‌കൂൾ വിദ്യാർഥിനിയാണ്.
ഇന്നലെയാണ് നന്ദനയെ കാണാതായത്. സ്‌കൂളിലേക്ക് പോയ നന്ദന പിന്നെ തിരിച്ചുവന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി പെരിയാർ തീരത്തേക്ക് നടന്നുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഉച്ചക്ക് നന്ദനയെ പെരിയാർ തീരത്ത് കണ്ടതായി ചില പ്രദേശവാസികളും മൊഴിനൽകി.
തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ പുഴയുടെ തീരത്ത് നിന്ന് നന്ദനയുടെ സ്‌കൂൾ ബാഗും കണ്ടെത്തിയിരുന്നു. ഇന്ന് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Next Story
Adjust Story Font
16