Quantcast

ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ച ബസ് മറിഞ്ഞു; പത്തു പേർ ആശുപത്രിയിൽ

കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2023-06-28 12:39:22.0

Published:

28 Jun 2023 12:37 PM GMT

ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ച ബസ് മറിഞ്ഞു; പത്തു പേർ ആശുപത്രിയിൽ
X

കോഴിക്കോട്: മെഡിക്കൽ കോളേജിനടുത്ത് സ്വകാര്യ ബസ് മറിഞ്ഞു. കോഴിക്കോട് നിന്ന് കുന്നമംഗലത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ട് 5 30 ഓടുകൂടിയാണ് അപകടമുണ്ടായത്. എതിർ ദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ബൈക്കിനെ വെട്ടിച്ചുമാറ്റിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ബസിന്റെ സീറ്റിൽ മാത്രമേ ആളുകളുണ്ടായിരുന്നുള്ളൂവെന്നാണ് ബസിൽ യാത്ര ചെയ്തവർ പറയുന്നത്. 20 ൽ താഴെ ആളുകൾ മാത്രമേ ബസിലുണ്ടായിരുന്നുള്ളൂവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പത്ത് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.



TAGS :

Next Story