മുഖ്യമന്ത്രിയും കുടുംബവും സാമൂഹ്യവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രവർത്തനത്തിൽ ഏർപ്പെട്ടു; ഗുരുതര ആരോപണവുമായി സ്വപ്ന
കസ്റ്റംസിന് നേരത്തെ സമാനമായ മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പങ്കിനെ പറ്റിയും കസ്റ്റംസിനെ അറിയിച്ചിരുന്നു. എന്നാൽ കസ്റ്റംസ് ഇത് അന്വേഷിച്ചില്ലെന്നും സ്വപ്‌ന ആരോപിച്ചു.
കൊച്ചി: മുൻകൂർ ജാമ്യപേക്ഷയിൽ മുഖ്യമന്ത്രിക്കെതിരെ കൂടുതൽ ആരോപണവുമായി സ്വപ്ന. മുഖ്യമന്ത്രിയും കുടുംബവും സാമൂഹ്യ വിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രവർത്തനത്തിൽ ഏർപെട്ടുവെന്ന് സ്വപ്‌ന ആരോപിച്ചു. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, കെ.ടി ജലീൽ, പി ശ്രീരാമക്യഷ്ണൻ. നളിനി നെറ്റോ, ശിവശങ്കർ എന്നിവർക്കെതിരെയാണ് ആരോപണം.
യുഎഇ കോൺസുലേറ്റിൽ നിന്നുള്ള ആവശ്യങ്ങൾക്കായി തന്നെ ഇവർ ഉപയോഗപെടുത്തിയെന്നും സ്വപ്‌ന ആരോപിച്ചു. കസ്റ്റംസിന് നേരത്തെ സമാനമായ മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പങ്കിനെ പറ്റിയും കസ്റ്റംസിനെ അറിയിച്ചിരുന്നു. എന്നാൽ കസ്റ്റംസ് ഇത് അന്വേഷിച്ചില്ലെന്നും സ്വപ്‌ന ആരോപിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷം മുഖ്യമന്ത്രിക്കെതിരെ ഒന്നും സംസാരിക്കരുതെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന മൂൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ പി. ശ്രീരാമകൃഷ്ണന്റെ പേര് പറഞ്ഞിരുന്നില്ല. എന്നാൽ മുൻകൂർ ജാമ്യാപേക്ഷയിൽ ശ്രീരാമകൃഷ്ണന്റെ പേരും പറയുന്നുണ്ട്. യുഎഇ കോൺസുലേറ്റിൽ നിന്ന് കാര്യങ്ങൾ നടക്കാനായി തന്നെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നും സ്വപ്‌ന പറയുന്നു.
Adjust Story Font
16