Quantcast

മുഖ്യമന്ത്രി വിമർശിച്ചത് എസ്ഡിപിഐയോടും ജമാഅത്തെ ഇസ്‌ലാമിയോടും ലീഗ് സ്വീകരിച്ച സമീപനത്തെ; ടി.പി രാമകൃഷ്ണൻ

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കമെന്നും വിമർശനം

MediaOne Logo

Web Desk

  • Published:

    18 Nov 2024 7:29 AM GMT

മുഖ്യമന്ത്രി വിമർശിച്ചത് എസ്ഡിപിഐയോടും ജമാഅത്തെ ഇസ്‌ലാമിയോടും ലീഗ് സ്വീകരിച്ച സമീപനത്തെ; ടി.പി രാമകൃഷ്ണൻ
X

പാലക്കാട്: ഉപതെരഞ്ഞടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. മണ്ഡലത്തിൽ എൽഡിഎഫ് ജയിക്കുമെന്നായപ്പോൾ അത് അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇരട്ടവോട്ട് തടയണം എന്നതാണ് പ്രധാനം. കള്ളവോട്ട് ചേർത്തത് യുഡിഎഫ് ആണ്.

എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും മതരാഷ്ട്രം ആവശ്യപ്പെടുന്ന തീവ്രവാദ സംഘടനകളാണ്, അവരെ യുഡിഎഫുമായി ലീഗ് അടുപ്പിക്കുന്നു. ലീഗ് എടുക്കുന്ന ഈ സമീപനത്തെയാണ് മുഖ്യമന്ത്രി വിമർശിച്ചതെന്നും അദേഹം പറഞ്ഞു.

ഇ.പി ജയരാജൻ വിഷയത്തിൽ ജയരാജൻ സ്വീകരിച്ച നിലപാട് തന്നെയാണ് സിപിഎം നിലപാടെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.

TAGS :

Next Story