മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര ആഡംബര ബസിലെന്നത് വ്യാജ പ്രചരണമെന്ന് മുഖ്യമന്ത്രി
നവകേരള ബസിന്റെ ഉൾ ഭാഗം കാണാൻ മാധ്യമ പ്രവർത്തകരെ ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു
കാസർകോട്: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര ആഡംബര ബസിലെന്നത് വ്യാജ പ്രചരണമാണന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും. മാധ്യമ പ്രവർത്തകർ ബസിൽ ഒന്ന് കയറണമെന്നും അകമാകെ പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയ ശത്രുതാ മനോഭാവത്തോടെയാണ് ചില മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബംഗളൂരുവിൽ നിന്ന് പ്രത്യേകമായി നിർമിച്ചു കൊണ്ടുവന്ന ബസിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര. ബാത്ത് റൂമും ആധുനിക സംവിധാനങ്ങളുമുള്ള ബസിന് ഒരു കോടിക്ക് മുകളിലാണ് ചെലവ്.
കേരള മന്ത്രിസഭയെ ഇനിയുള്ള ഒരു മാസത്തിലധികം ചലിപ്പിക്കുന്ന ബസ്സിന് ഒരു കോടി അഞ്ചു ലക്ഷം രൂപയാണ് ബസിന്റെ നിർമ്മാണ ചെലവ്. 23സീറ്റുകളാണ് ബസ്സിലുള്ളത്. ഇന്ന് പുലർച്ചെ 4.30 ഓടെയാണ് ബാംഗ്ലൂർ നിന്നും ബസ് കാസർഗോഡ് എത്തിച്ചത്. എ.ആർ ക്യാമ്പിൽ സുരക്ഷ പരിശോധനകൾ പൂർത്തിയാക്കി ഉച്ചയോടെ ഗസ്റ്റ് ഹൗസിൽ എത്തിച്ചു .ഇവിടെ നിന്നും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കയറ്റി പൈവളിഗെയിലെ ഉദ്ഘാടന വേദിയിലേക്ക് പോയി.
ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവമാണെന്നും വാഹനം മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചാൽ ലക്ഷക്കണക്കിന് പേർ കാണാനെത്തുമെന്നുംസി.പി.എം നേതാവ് എ കെ ബാലൻ പറഞ്ഞു അതിനിടെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ കാസർകോട് മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങിയ ഗസ്റ്റ് ഹൗസിനു മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പിന്നീട് പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു ചെയ്തു നീക്കി.
Adjust Story Font
16