സർക്കാറിനെതിരെ യുഡിഎഫ് നേതാക്കൾ ബിജെപി നേതൃത്വത്തെ സമീപിച്ചെന്ന് മുഖ്യമന്ത്രി
'കേരളത്തെ വികസനം തടയാനാണ് ഇ.ഡി ശ്രമിക്കുന്നത്. കേരളത്തിൽ ഇപ്പോൾ വികസനം നടക്കുന്നത് കിഫ്ബിയിലൂടെയാണ്. അതുകൊണ്ടാണ് കിഫ്ബിക്കെതിരെ നീക്കം നടത്തുന്നത്'
കൊല്ലം: കേന്ദ്ര ഏജൻസികളെ സർക്കാറിനെതിരെ ഉപയോഗിക്കാൻ യുഡിഎഫ് നേതാക്കൾ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെയാണ് കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തെ വികസനം തടയാനാണ് ഇ.ഡി ശ്രമിക്കുന്നത്. കേരളത്തിൽ ഇപ്പോൾ വികസനം നടക്കുന്നത് കിഫ്ബിയിലൂടെയാണ്. അതുകൊണ്ടാണ് കിഫ്ബിക്കെതിരെ നീക്കം നടത്തുന്നത്. നാടിനെ തകർക്കാൻ വേണ്ടിയാണ് യുഡിഎഫ് നിലകൊള്ളുന്നത്. അതിനൊപ്പം കേന്ദ്രവും ചേരുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
യുഡിഎഫിനും ബിജെപിക്കും സർക്കാറിനോട് പകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർഭരണം കിട്ടിയതാണ് പകക്ക് കാരണം. ചില പ്രദേശങ്ങളും വിഭാഗങ്ങളും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് യുഡിഎഫ് കരുതിയത്. എന്നാൽ അങ്ങനെയൊന്ന് ഇന്നില്ല. പണ്ട് ചില ജനവിഭാഗങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധതയുണ്ടായിരുന്നു. പിന്നീട് ഇവർ സിപിമ്മിനൊപ്പം ചേർന്നു. ഇത് യുഡിഎഫിന് ഞെട്ടലുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16