സമൂഹത്തിൽ ശാസ്ത്രാവബോധം ഉണ്ടാകാത്തതിൽ സ്വയംവിമർശനം നടത്തണമെന്ന് മുഖ്യമന്ത്രി
അയിത്തവും തൊട്ടുകൂടായ്മയും തിരികെ കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: സമൂഹത്തിൽ ശാസ്ത്രാവബോധം ഉണ്ടാകാത്തതിൽ സ്വയംവിമർശനം നടത്തണമെന്ന് മുഖ്യമന്ത്രി. ശാസ്ത്ര വളർച്ച ഉണ്ടാകുമ്പോഴും ശസ്ത്രവബോധം ഉണ്ടാകുന്നില്ല. പരിണാമ സിദ്ധാന്തം അടക്കമുള്ളവ പാഠ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. പകരം അശാസ്ത്രീയമായ കാര്യങ്ങളിൽ പാഠ്യ വിഷയങ്ങളാകുന്നു. വർഷങ്ങൾക്ക് മുമ്പ് നാം മാറ്റി നിർത്തിയ അനാചാരങ്ങൾ തിരികെ കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയിത്തവും തൊട്ടുകൂടായ്മയും തിരികെ കൊണ്ടുവന്നാൽ മാത്രമേ ഇത്തരക്കാർക്ക് സമൂഹത്തിൽ വേരോട്ടം ഉണ്ടാകൂ ഇത്തരക്കാരെ നമ്മൾ തിരിച്ചറിയണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ശ്രീനാരായണ ഗുരു ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര ബോധവും യുക്തിചിന്തയും ഇന്ന് വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യമാണുള്ളത് ചന്ദ്രന്റെ ദക്ഷിണധ്രുവം തൊട്ട രാജ്യമാണ് നമ്മുടേത്. അപ്പോഴും നരബലിയും അന്ധവിശ്വാസങ്ങളുടെ പേരിലുള്ള ആക്രമണങ്ങളുമൊക്കെ നമ്മുടെ നാട്ടിൽ അരങ്ങേറുന്നുണ്ട്. ശാസ്ത്ര രംഗത്തു കുതിക്കുമ്പോഴും ശാസ്ത്രവബോധം വളർത്തുന്നതിൽ നാം പരാജയപ്പെടുന്നു. ഇതിനെല്ലാമെതിരെ വലിയ ചെറുത്തുനിൽപ്പ് നടത്താൻ ഉതകുന്നതാകണം ഗുരുസ്മരണയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16