കോവിഡ് ജാഗ്രത ശക്തമാക്കണമെന്ന് മുഖ്യന്ത്രി
ചൈനയിൽ വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമായ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ച വാർത്തക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർദേശം
ഒമിക്രോൺ ബിഎഫ്. 7 രാജ്യത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലും കൂടുതൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കരുത്. കോവിഡ് രോഗ ലക്ഷണങ്ങളുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിൽ വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമായ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ച വാർത്തക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർദേശം. മൂന്ന് കേസുകളാണ് നിലവില്‍ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.ഒമിക്രോൺ വകഭേദങ്ങളായ ബിഎഫ്. 7 ആണ് സ്ഥിരീകരിച്ചത്.
ഗുജറാത്തിൽ രണ്ടുപേർക്കും ഒഡീഷയിൽ ഒരാൾക്കുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ 61 കാരിയാണ് ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ച ഒരാൾ. ഇതിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാരെ നിരീക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്
Adjust Story Font
16