ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ശുഭകരമായ സൂചനയെന്ന് മുഖ്യമന്ത്രി
ലോക്ഡൌണിന് മുന്‍പുള്ള വാരാന്ത്യ നിയന്ത്രണങ്ങളും രാത്രികാല കർഫ്യൂവും ഫലപ്രദമായി.
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ശുഭകരമായ സൂചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ഡൌണിന് മുന്‍പുള്ള വാരാന്ത്യ നിയന്ത്രണങ്ങളും രാത്രികാല കർഫ്യൂവും ഫലപ്രദമായി. ലോക്ഡൌണ്‍ ഫലപ്രദമായോ എന്ന് വരും ദിവസങ്ങളിൽ അറിയാം. രോഗവ്യാപനം കുറയുന്നത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 21,402 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 99,651 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. 24.74 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 87 കോവിഡ് മരണം കൂടി ഇന്ന് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് ഇന്ന് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.
Next Story
Adjust Story Font
16