Quantcast

പി. മോഹനനെതിരെ രൂക്ഷവിമർശനവുമായി എസ്‌കെഎസ്എസ്എഫ്

"മെക്7നെക്കുറിച്ചുണ്ടായ ആശങ്ക പൊലീസിനെ പിടിമുറുക്കിയ ആർഎസ്എസ് കരങ്ങളെക്കുറിച്ച് ഉണ്ടാകണം"; സത്താർ പന്തല്ലൂർ

MediaOne Logo

Web Desk

  • Published:

    15 Dec 2024 3:37 PM

പി. മോഹനനെതിരെ രൂക്ഷവിമർശനവുമായി എസ്‌കെഎസ്എസ്എഫ്
X

വ്യായാമ കൂട്ടായ്മയായ മെക്7 നെക്കുറിച്ചുള്ള പരാമർശത്തിൽ കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനെതിരെ വിമർശനവുമായി എസ്‌കെഎസ്എസ്എഫ്. പാർട്ടി നേതാവായ സത്താർ പന്തല്ലൂരാണ് രൂക്ഷ വിമർശനവുമായി രംഗത്തുവന്നത്.

മെക്7 നെക്കുറിച്ചുണ്ടായ ആശങ്ക പൊലീസിനെ പിടിമുറുക്കിയ ആർഎസ്എസ് കരങ്ങളെക്കുറിച്ച് ഉണ്ടാകണമെന്നായിരുന്നു വിമർശനം. മുസ്‌ലിംകൾ ഉൾപ്പെട്ട കൂട്ടായ്കളെ സംശയത്തോടെ കാണുന്ന കാഴ്ചപ്പാട് അംഗീകരിക്കാനാവില്ല,

ഏതെങ്കിലും ഒരു കൂട്ടായ്മയിലോ പൊതുവായ മുന്നേറ്റങ്ങളിലോ ജനകീയ സമരങ്ങളിലോ മുസ്‌ലിംകൾ ഉണ്ടെങ്കിൽ അതിനെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണുന്ന പ്രവണത മുമ്പും കേരളത്തിലുണ്ടായിട്ടുണ്ട് എന്നും എസ്‌കെഎസ്എസ്എഫ് നേതാവ് കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സത്താർ പന്തല്ലൂരിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂർണരൂപം

ഇതിനിടെ വിഷയത്തിൽ മലക്കം മറിഞ്ഞ് മോഹനൻ രംഗത്തുവന്നു. വ്യായാമ കൂട്ടായ്​മയായ മെക്​ 7നെ എതിർക്കേണ്ട കാര്യം തങ്ങൾക്കില്ലെന്നായിരുന്നു അദേഹത്തിൻ്റെ പ്രതികരണം. മെക്​ 7നെക്കുറിച്ച്​ ഒന്നും പറഞ്ഞിട്ടില്ല. പൊതുയിടങ്ങളില്‍ മതരാഷ്​ട്ര വാദികൾ നുഴഞ്ഞുകയറുമെന്ന ആശങ്ക പങ്കുവെക്കുകയാണ്​ ചെയ്​തതെന്നും അദ്ദേഹം പറഞ്ഞു.അപൂർവമായി ചിലയിടങ്ങളിൽ ജമാഅത്തെ ഇസ്​ലാമി, എസ്​ഡിപിഐ, സംഘ്​ പരിവാർ തുടങ്ങിയ സംഘടനകൾ നുഴഞ്ഞുകയറുകയും അവരുടെ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്​. ഇതിനെതിരെ ജാഗ്രത പുലർത്തണം.ഒരു മതത്തെയും കുറിച്ച്​ പറഞ്ഞിട്ടില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു നീക്കത്തെയും അനുവദിക്കില്ല. രാഷ്ട്രീയ- മത ചിന്തകൾക്ക് അതീതമായ പൊതുഇടമാണ് മെക് 7. ആരോഗ്യ സംരക്ഷണത്തിനുള്ള കൂട്ടായ്മകൾ നല്ലതാണെന്നും പി. മോഹനൻ പറഞ്ഞു.

TAGS :

Next Story