ഒത്തുതീർപ്പ് സാധ്യത കുറഞ്ഞതോടെ നടൻ ജോജു ജോർജിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതൃത്വം
ജോജുവിനെതിരെ മഹിള കോൺഗ്രസ് നൽകിയ പരാതിയിൽ കേസെടുത്തില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഒത്തുതീർപ്പ് സാധ്യത കുറഞ്ഞതോടെ നടൻ ജോജു ജോർജിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതൃത്വം. അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. ജോജുവിന്റെ വാഹനം തകർത്ത കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.
ദേശീയ പാത ഉപരോധ സമരത്തെ തുടർന്ന് നടൻ ജോജു ജോർജും കോൺഗ്രസ് നേതാക്കളും നടത്തിയ വിവാദ പ്രസ്താവനകളിൽ ആണ് തർക്കം. ജോജു കള്ളക്കേസ് നൽകിയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ്. ജോജുവിനെതിരെ മഹിള കോൺഗ്രസ് നൽകിയ പരാതിയിൽ കേസെടുത്തില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ദേശീയപാത ഉപരോധിച്ച കേസിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അറസ്റ്റിന് തയ്യാറാകും. എന്നാൽ ജോജുവിന്റെ വാഹനം തകർത്ത കേസിൽ അറസ്റ്റിനെ പ്രതിരോധിക്കാനാണ് നീക്കം. കേസിൽ 8 പ്രതികളിൽ ഒരാളെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പിടിയിലായ ജോസഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
Adjust Story Font
16