Quantcast

റവന്യൂ വകുപ്പും ഹൈക്കോടതിയും തടഞ്ഞ ഹൈഡൽ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് മൂന്നാർ സർവീസ് സഹകരണ ബാങ്ക്

കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ അമ്യൂസ്മെന്റ് പാർക്കിന്റെ പ്രവർത്തനവും തുടങ്ങി

MediaOne Logo

Web Desk

  • Updated:

    2023-03-13 02:13:57.0

Published:

13 March 2023 2:03 AM GMT

റവന്യൂ വകുപ്പും ഹൈക്കോടതിയും തടഞ്ഞ ഹൈഡൽ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് മൂന്നാർ സർവീസ് സഹകരണ ബാങ്ക്
X

മൂന്നാർ: റവന്യൂ വകുപ്പും ഹൈക്കോടതിയും തടഞ്ഞ ഹൈഡൽ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ മൂന്നാർ സർവീസ് സഹകരണ ബാങ്ക് പുനരാരംഭിച്ചു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ പാർക്ക് സംരക്ഷണ സമിതി രൂപീകരിച്ചാണ് നിർമാണം തുടങ്ങിയത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ അമ്യൂസ്മെന്റ് പാർക്കിന്റെ പ്രവർത്തനവും തുടങ്ങി.

കഴിഞ്ഞ മാസം 20നാണ് കെ.എസ്.ഇ.ബി പാട്ടത്തിന് നൽകിയ ഭൂമിയിൽ ഹൈഡൽ പാർക്ക് നിർമ്മാണത്തിന് അനുമതി നിഷേധിച്ച് അഡീഷ്ണൽ ചീഫ് സെക്രട്ടറി എ. ജയതിലക് ഉത്തരവ് ഇറക്കിയത്. നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോയും നൽകി. എന്നാൽ ഉത്തരവിന് പുല്ലു വില കൽപ്പിച്ച് ഹൈഡൽ പാർക്കിന്റെ നിർമാണം പുനരാരംഭിക്കുകയായിരുന്നു. സൂര്യന് കീഴിലുള്ള ഒരു ശക്തിക്കും പാർക്കിന്റെ നിർമ്മാണം തടയാൻ കഴിയില്ലെന്ന് എം.എം. മണി എം.എൽ.എ പറഞ്ഞു.

നിർമാണാനുമതി തേടി ബാങ്ക് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. മുതിരപ്പുഴയാറിന്റെ തീരത്ത് സ്ഥിരം നിർമാണങ്ങൾ പാടില്ലെന്ന ഹൈക്കോടതി വിധിയും നിലവിലുണ്ട്. ഇതെല്ലാം അവഗണിച്ചാണ് പാർക്കിന്റെ നിർമാണവും പ്രവർത്തനവും തുടങ്ങിയത്.

TAGS :

Next Story