Quantcast

കാറിന് മുകളിലേക്ക് കണ്ടെയ്നർ മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടപ്പള്ളി ചേരാനല്ലൂർ റോഡിൽ കുന്നുംപുറം സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2024-11-26 16:18:34.0

Published:

26 Nov 2024 4:14 PM GMT

കാറിന് മുകളിലേക്ക് കണ്ടെയ്നർ മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
X

കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ കണ്ടെയ്നർ കാറിന് മുകളിലേക്ക് വീണ് അപകടം. തലനാരിഴയ്ക്കാണ് കാര്‍ യാത്രികര്‍ രക്ഷപ്പെട്ടത്. ചേരാനല്ലൂർ റോഡിൽ കുന്നുംപുറം സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്.

ദേശീയപാതാ നിർമാണം നടക്കുന്ന വഴിയിൽ കണ്ടെയ്നർ ലോറിയുടെ ഇടതുവശത്തുകൂടെ കാർ കടന്നുപോയപ്പോൾ കണ്ടെയ്നർ പെട്ടെന്ന് വെട്ടിക്കുകയായിരുന്നു. ഇതോടെ നിർമാണം നടന്നുകൊണ്ടിരുന്ന പാലത്തിന്റെ ഗർഡറിൽ ഇടിച്ച് ലോറിയിൽ നിന്നും കണ്ടെയ്നർ വേർപെട്ട് കാറിനു മുകളിൽ ഒരു ഭാഗത്തായി വീണു. പറവൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവാഹനങ്ങളും. അപകടത്തിൽ ആർക്കും പരിക്കില്ല.

TAGS :

Next Story