Quantcast

കനത്ത മഴ: റവന്യൂ മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു

കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇടപ്പള്ളി, കലൂർ, എം ജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2022-05-19 11:40:26.0

Published:

19 May 2022 11:36 AM GMT

കനത്ത മഴ: റവന്യൂ മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു
X

സംസ്ഥാനത്ത് അടിയന്തര സാഹചര്യം നേരിടാന്‍ റവന്യൂ മന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. അടിയന്തര ഘട്ടങ്ങളില്‍ കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇടപ്പള്ളി, കലൂര്‍, എം ജി റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. തൃശൂര്‍ പൊരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നു. രാവിലെ ഒമ്പതു മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം അറിയിച്ചു.

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. കോമ്പയാര്‍ പുതകില്‍ സുരേഷിന്റെ വീടിന് മുകളിലേക്കാണ് മരം പതിച്ചത്. വീട്ടുകാരെ രക്ഷപെടുത്തി. കൊയിലാണ്ടി പൊയില്‍ക്കാവില്‍ ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ലക്ഷദ്വീപിലും ശക്തമായ മഴയെ തുടര്‍ന്ന് ജനങ്ങളുടെ യാത്ര ദുരിതത്തിലായി. നിരവധി പേര്‍ കൊച്ചിയില്‍ കുടുങ്ങി.


കണ്‍ട്രോള്‍ റൂം നമ്പര്‍- 8078548538

കടലാക്രമണ സാധ്യത - തീരദേശ ജാഗ്രത നിര്‍ദേശങ്ങള്‍

2022 മെയ് 18 മുതല്‍ 21 വരെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യത. വരും ദിവസങ്ങളില്‍ വേലിയേറ്റത്തിന്റെ നിരക്ക് (രാവിലെ 11 മുതല്‍ ഉച്ചക്ക് 2 വരെയും, രാത്രി 10.30 മുതല്‍ അര്‍ധരാത്രി വരെയും) സാധാരണയില്‍ കൂടുതലാവാന്‍ സാധ്യത ഉള്ളതിനാല്‍ തീരദേശങ്ങളില്‍ ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. വേലിയേറ്റ സമയങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളില്‍ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും സാധ്യതയുണ്ട്. തീരദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം.


TAGS :

Next Story