Quantcast

ഓർത്തഡോക്സ്- യാക്കോബായ തർക്കം; മഴുവന്നൂർ സെന്‍റ് തോമസ് പള്ളിയിൽ കോടതി വിധി നടപ്പാക്കിയേക്കും

പെരുമ്പാവൂർ എ.എസ്.പി മോഹിത് രാവത്തിന്‍റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹമാണ് കഴിഞ്ഞ തവണ പള്ളിയിലെത്തിയിരുന്നത്

MediaOne Logo

Web Desk

  • Published:

    6 July 2024 1:27 AM GMT

Orthodox-Jacobean church dispute: Move to enforce judgment in Mazhuvannoor church, latest news malayalam ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കം: മഴുവന്നൂർ പള്ളിയിൽ വിധി നടപ്പാക്കാൻ നീക്കം
X

കൊച്ചി: ഓർത്തഡോക്സ്- യാക്കോബായ തർക്കം നിലനിൽക്കുന്ന മഴുവന്നൂർ സെന്‍റ് തോമസ് പള്ളിയിൽ കോടതി വിധി നടപ്പാക്കാനുള്ള ശ്രമം ഇന്ന് പൊലീസ് നടത്തും. യാക്കോബായ സഭ വിശ്വാസികളുടെ വലിയ പ്രതിഷേധത്തെ തുടർന്ന് പള്ളി ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരുൾപ്പെട്ട സംഘം കഴിഞ്ഞ തവണ മടങ്ങിയിരുന്നു.

പെരുമ്പാവൂർ എ.എസ്.പി മോഹിത് രാവത്തിന്‍റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹമാണ് കഴിഞ്ഞ തവണ പള്ളിയിലെത്തിയിരുന്നത്. തിങ്കളാഴ്ചയാണ് പള്ളി തർക്കവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിക്കുക. അതിന് മുൻപ് വിധി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം മുളന്തുരുത്തി പള്ളിയിൽ കോടതി വിധി നടപ്പാക്കാൻ ഉദ്യോഗസ്ഥരെത്തിയെങ്കിലും വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് മടങ്ങുകയായിരുന്നു.



TAGS :

Next Story