Quantcast

സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം ഇന്ന് ആരംഭിക്കും

നേരത്തെ നടന്ന സംസ്ഥാന നിർവാഹക സമിതിയിൽ സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-09-26 01:19:33.0

Published:

26 Sep 2023 1:15 AM GMT

സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം ഇന്ന് ആരംഭിക്കും
X

തിരുവനന്തപുരം: സംസ്ഥാന നിർവാഹക സമിതിയിൽ സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ ഉയർന്ന രൂക്ഷ വിമർശനങ്ങൾക്ക് പിന്നാലെ സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം ഇന്ന് ആരംഭിക്കും. രണ്ട് ദിവസം ചേരുന്ന യോഗത്തിൽ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ചക്ക് വരും. മാസപ്പടിയിലും പുതുപ്പള്ളി തെരഞ്ഞടുപ്പ് തോൽവി അടക്കമുള്ള വിഷയങ്ങളും ചർച്ചക്ക് വരും. അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് കൗൺസിൽ വിശദീകരണം തേടും.

മാസങ്ങൾക്ക് ശേഷമാണ് സി.പി.ഐയുടെ സംസ്ഥാന കൗൺസിൽ യോഗം ചേരുന്നത്. സ്വാഭാവികമായും വിമർശങ്ങൾക്ക് ഒരു കുറവും ഉണ്ടാകില്ല. ഇന്നലെ ചേർന്ന സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിൽ ഉണ്ടായ വിമർശനങ്ങളുടെ തുടർച്ച ഇന്നുമുണ്ടാകും. സി.പി.ഐ ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതി സി.പി.ഐക്ക് നേരത്തെയുണ്ട്. ഇന്ന് കൗൺസിൽ അംഗങ്ങൾ അത് വീണ്ടും ഉന്നയിച്ചേക്കും.

പുതുപ്പള്ളി തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സർക്കാരിൻറെ പ്രവർത്തനത്തിൽ മാറ്റം വരുത്തമെന്നാവശ്യം സി.പി.ഐക്കുള്ളിലുണ്ട്. ആ വികാരം ഇന്ന് ആരംഭിക്കുന്ന സംസ്ഥാന കൗൺസിലിൽ പ്രതിഫലിക്കും. മുഖ്യമന്ത്രിയ്‌ക്കെതിരെയും വിമർശനമുണ്ടായേക്കും. വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണെന്ന് നിർവ്വാഹക സമതിയിൽ വിമർശനുണ്ടായെങ്കിലും അതിനോട് നേതൃത്വത്തിലെ ചിലർക്ക് എതിരഭിപ്രായമണ്ട്. പ്രതിപക്ഷ ആക്ഷേപത്തിന് ബലം പകരുന്നതാണ് ഈ വിമർശനമെന്നാണ് ചില നേതാക്കൾ പറയുന്നത്.

എന്നാലും കൗൺസിലിൽ വിമർശനമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. കരുവന്നൂർ ബാങ്ക് തട്ടിപ്പ്, മാസപ്പടി വിവാദം അടക്കം രണ്ട് ദിവസത്തെ സംസ്ഥാന കൗൺസിലിൽ ഉയരാൻ സാധ്യതയുണ്ട്. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനോട് കൗൺസിൽ വിശദീകരണം തേടും. രാഹൂൽഗാന്ധി വയനാട് മത്സരിക്കുന്ന കാര്യത്തിലുള്ള പാർട്ടി നിലപാടും ചർച്ചക്ക് വന്നേക്കും.

TAGS :

Next Story