Quantcast

വനംകൊള്ള വിവാദത്തിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും

മരംമുറി വിവാദത്തില്‍ സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം ഉണ്ടായതിന് ശേഷം ആദ്യമായിട്ടാണ് സി.പി.എം യോഗം ചേരുന്നത്

MediaOne Logo

Web Desk

  • Published:

    18 Jun 2021 2:02 AM

വനംകൊള്ള വിവാദത്തിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും
X

വനം കൊള്ളവിവാദം സജീവമായിരിക്കുന്നതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. വിവാദ ഉത്തരവില്‍ സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം ഉണ്ടായതിന് ശേഷം ആദ്യമായിട്ടാണ് സി.പി.എം യോഗം ചേരുന്നത്.

മരം മുറിക്കുന്നതിന് കര്‍ഷകരെ സഹായിക്കുന്ന തരത്തില്‍ പുതിയ ഉത്തരവുണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരിന്നു. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ യോഗത്തിലുണ്ടായേക്കും.ബോര്‍ഡ് കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളും ഇന്നുണ്ടാകാന്‍ സാധ്യതയുണ്ട്.

TAGS :

Next Story