Quantcast

കേരളത്തിന്‍റെ വികസനത്തിന് സ്വകാര്യ നിക്ഷേപം വർധിപ്പിക്കണമെന്ന് സി.പി.എം; വികസന രേഖ അവതരിപ്പിച്ച് മുഖ്യമന്ത്രി

നാടിന്‍റെ താത്പര്യത്തെ ഹനിക്കാത്ത മൂലധനത്തെ സ്വീകരിക്കേണ്ടിവരുമെന്നും വികസനേ രേഖയിൽ പറയുന്നുണ്ട്. പകർപ്പ് മീഡിയവണിന് ലഭിച്ചു

MediaOne Logo

Web Desk

  • Published:

    2 March 2022 1:25 AM GMT

കേരളത്തിന്‍റെ വികസനത്തിന് സ്വകാര്യ നിക്ഷേപം വർധിപ്പിക്കണമെന്ന് സി.പി.എം; വികസന രേഖ അവതരിപ്പിച്ച് മുഖ്യമന്ത്രി
X

സംസ്ഥാന വികസനത്തിന് സ്വകാര്യ നിക്ഷേപം വർധിപ്പിക്കണമെന്ന് സി.പി.എം. സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖയിലാണ് ഇക്കാര്യമുള്ളത്. നാടിന്‍റെ താത്പര്യത്തെ ഹനിക്കാത്ത മൂലധനത്തെ സ്വീകരിക്കേണ്ടിവരുമെന്നും വികസനേ രേഖയിൽ പറയുന്നുണ്ട്. പകർപ്പ് മീഡിയവണിന് ലഭിച്ചു.

തുടർ ഭരണത്തിന്‍റെ തുടർച്ച ലക്ഷ്യം വച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖയിലാണ് സ്വകാര്യ നിക്ഷേപത്തെ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നത്. മാറി വരുന്ന സാമ്പത്തിക വ്യവസ്ഥയിൽ നാടിന്‍റെ താത്പര്യത്തെ ഹനിക്കാത്ത മൂലധനത്തെ സ്വീകരിക്കേണ്ടിവരുമെന്നാണ് സി.പി. എം വ്യക്തമാക്കുന്നത്. സംസ്ഥാന വികസനത്തിന് ഇത്തരത്തിലുള്ള ഇടപെടലുകൾ വേണമെന്നാണ് പാർട്ടിയുടെ ഇപ്പോഴത്തെ വാദം. വിദ്യാഭ്യസ ആരോഗ്യ മേഖലക്ക് കൂടുതൽ ഊന്നൽ നൽകിയുള്ള രേഖയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. വിദേശ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടു വരണം.

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉടച്ച് വാർക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കണം. വ്യവസായ മേഖലയിൽ ഉണർന്ന് നൽകുന്ന പദ്ധതികൾ കൊണ്ട് വരണം. വ്യവസായികളെ കേരളത്തിലേക്ക് ആകർഷിക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നുണ്ട്. പശ്ചാത്തല സൗകര്യവും മറ്റ് ആനുകൂല്യവും ഉറപ്പ് വരുത്തേണ്ടിവരും. അതേസമയം പൊതു വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയർന്നോയെന്ന് പരിശോധിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്.

പുതിയ കാലത്തിന്‍റെ സാധ്യത മനസിലാക്കി സിലബസ് നവീകരിക്കണം. എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഗൗരവമായി വിലയിരുത്തണം. സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവാരം പുലർത്തുന്നോയെന്ന് പരിശോധിക്കണമെന്നാണ് മറ്റൊരാവശ്യം. ആരോഗ്യ രംഗത്ത് സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പാലിയേറ്റീവ് രംഗത്തെ പോരായമകൾ പരിശോധിക്കണമെന്നും സമ്മേളത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. സംസ്ഥാന സമ്മേളനം അംഗീകരിക്കുന്ന വികസന രേഖ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് നിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷം നടപ്പാക്കാനാണ് പാർട്ടി തീരുമാനം.




TAGS :

Next Story