2019ൽ ഉരുൾപൊട്ടലുണ്ടായ കുന്നിന്റെ മറുഭാഗത്ത് വിള്ളൽ; കവളപ്പാറയിൽ ഭീതി
2019ൽ 59 പേരുടെ ജീവനാണ് കവളപ്പാറയിൽ പൊലിഞ്ഞിരുന്നത്
2019ൽ കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിന്റെ ഫയൽ ചിത്രം
മലപ്പുറം: 2019ൽ ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലെ മുത്തപ്പൻകുന്നിന്റെ മറുഭാഗത്ത് വിള്ളൽ. മുത്തപ്പൻകുന്നിന്റെ കിഴക്ക് ഭാഗമായ പൊടിമുട്ടിയിലാണ് വിള്ളൽ രൂപപ്പെട്ടത്. കുന്നിന് താഴെയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. 80 ഓളം വീടുകളാണ് ഈ ഭാഗത്തുള്ളത്.
2019 ആഗസ്ത് എട്ടിന് തുടർച്ചയായി പെയ്ത തോരാമഴ കവളപ്പാറക്ക് സമ്മാനിച്ചത് തീരാകണ്ണീരായിരുന്നു. 59 പേരുടെ ജീവനാണ് കവളപ്പാറയിൽ പൊലിഞ്ഞിരുന്നത്.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. അതിനാൽ മൂന്നു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളടങ്ങുന്ന വടക്കൻ കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കക്കയം ഡാം അണക്കെട്ടിന്റെ രണ്ടു ഷട്ടറുകളും ഉയർത്തിയത് 15 സെന്റി മീറ്റർ വീതമാക്കി. ഇതോടെ സെക്കൻഡിൽ 26 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നേരത്തെ 10 സെന്റിമീറ്റർ ഷട്ടർ ഉയർത്തിയിരുന്നു.
The crack on the other side of the hill that caused the 2019 landslide at Kavalapara
Adjust Story Font
16