പാലക്കാട് മണ്ണാർക്കാട് കുളിക്കുന്നതിനിടെ മുങ്ങി മരിച്ച സഹോദരികളുടെ മൃതദേഹം സംസ്കരിച്ചു
അപകടത്തിൽ മരിച്ച റമീഷ, റിൻഷി എന്നിവരുടെ മൃതദേഹം കോട്ടോപ്പാടം ജുമാ മസ്ജിദിലും നഷീദയുടെ മൃതദേഹം തച്ചനാട്ടുകര പാറമ്മൽ ജുമാമസ്ജിദിലുമാണ് ഖബറടക്കിയത്
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളിക്കുന്നതിനിടെ മുങ്ങി മരിച്ച സഹോദരികളുടെ മൃതദേഹം സംസ്കരിച്ചു. അപകടത്തിൽ മരിച്ച റമീഷ, റിൻഷി എന്നിവരുടെ മൃതദേഹം കോട്ടോപ്പാടം ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. നഷീദയുടെ ഖബറടക്കം തച്ചനാട്ടുകര പാറമ്മൽ ജുമാമസ്ജിദിലാണ് നടന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരക്കാണ് അപകടം നടന്നത്. അപകടം നടന്നതിന് ശേഷം ഇവരെ പാലക്കാട് മണ്ണാർക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കുടുംബ വീട്ടിലേക്ക് കൊണ്ടുവന്നത്. ഇവിടെ വെച്ച് നടന്ന പൊതുദർശനത്തിൽ നൂറുക്കണക്കിനാളുകളാണ് അവസാനമായി ഒരു നോക്കു കാണാൻ ഇവിടെയെത്തിയത്.
Next Story
Adjust Story Font
16