Quantcast

ഗവർണർക്ക് തിരിച്ചടി; കേരളസർവകലാശാല സെനറ്റിലേക്ക് സ്വന്തം നിലയ്ക്ക് നാമനിർദേശം ചെയ്ത തീരുമാനം റദ്ദാക്കി

ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് റദ്ദാക്കിയത്.

MediaOne Logo

Web Desk

  • Updated:

    2024-05-21 11:08:31.0

Published:

21 May 2024 9:23 AM GMT

Who should be found responsible for the Amaiyhanchan Thot accident: Governor,latest news malayalamആമയിഴഞ്ചാൻ തോട് അപകടത്തിന്റെ ഉത്തരവാദി ആരെന്നു കണ്ടെത്തണം: ഗവർണർ
X

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും തിരിച്ചടി. കേരള സര്‍വകലാശാല സെനറ്റ് നിയമനം ഹൈക്കോടതി റദ്ദാക്കി. വിദ്യാർഥികളെ സ്വന്തം നിലയ്ക്ക് നാമനിർദേശം ചെയ്ത ഗവർണറുടെ തീരുമാനമാണ് റദ്ദാക്കിയത്. പരാതി പരിഗണിച്ച് തീരുമാനമെടുക്കാൻ ചാൻസലർക്ക് കോടതിയുടെ നിർദേശം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് റദ്ദാക്കിയത്. ആറാഴ്ചയ്ക്കകം പുതിയ നാമനിര്‍ദേശം നല്‍കാനും ഉത്തരവുണ്ട്.

കേരള സർവകലാശാല നിയമപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്ന നാല് പേരെ ചാന്‍സ്‌ലറായ ഗവർണർക്ക് സെനറ്റിലേക്ക് ശിപാർശ ചെയ്യാം. സർവകലാശാലയിൽ നിന്ന് നൽകുന്ന പട്ടികയിലെ യോഗ്യരായ വിദ്യാർഥികളെ ചാൻസലർ നാമനിർദേശം ചെയ്യുന്നതാണ് നടപടി. സർവകലാശാല എട്ട് പേരെ നാമനിർദേശം ചെയ്തിരുന്നു. ഈ ലിസ്റ്റിലെ എട്ട് പേരിൽ ഒരാളെയും പരിഗണിക്കാതെയാണ് ചാൻസലർ സ്വന്തം തീരുമാനത്തോടെ നാലു പേരെ നാമനിർദേശം ചെയ്തത്.

എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രാ​യ അ​ഭി​ഷേ​ക്‌ ഡി. ​നാ​യ​ർ, എ​സ്‌.​എ​ൽ. ധ്രു​വി​ന്‍, മാ​ള​വി​ക ഉ​ദ​യ​ന്‍, സു​ധി സു​ധ​ന്‍ എ​ന്നി​വ​രെയാണ് സർക്കാർ പട്ടിക അവ​ഗണിച്ച് ഗവർണർ നാ​മ​നി​ര്‍ദേ​ശം ചെ​യ്‌​ത്. ചാൻസലറെന്ന നിലയിൽ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്നായിരുന്നു ഗവർണറുടെ വാദം. ഇതാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.

TAGS :

Next Story