'പാർട്ടി പിളരില്ല, വിമതരുടെ ആവശ്യങ്ങൾ ഇപ്പോൾ അംഗീകരിക്കാൻ ആവില്ല'; ശ്രേയാംസ് കുമാർ
താൻ ഒരു വിഭാഗീയ പ്രവർത്തനവും നടത്തിയിട്ടില്ല. പ്രസിഡൻറ് സ്ഥാനമൊഴിയണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കൗൺസിലിലാണ്.
എൽജെഡി വിമത വിഭാഗത്തിന് മറുപടിയുമായി പാർട്ടി അധ്യക്ഷൻ എം.വി ശ്രേയംസ് കുമാർ. പാർട്ടി പിളരില്ല. താൻ ഒരു വിഭാഗീയ പ്രവർത്തനവും നടത്തിയിട്ടില്ല. പ്രസിഡൻറ് സ്ഥാനമൊഴിയണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കൗൺസിലിലാണ്. അത് ഒരു വിഭാഗം തീരുമാനിക്കേണ്ട കാര്യമല്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
''76 പേരുള്ള സംസ്ഥാന കമ്മിറ്റിയിൽ 9 പേർ മാത്രമാണ് വിമത യോഗത്തിനെത്തിയത് വിമതർ എന്തിന് പോകുന്നുവെന്ന അറിയില്ല. അവരുടെ ആവശ്യങ്ങൾ ഇപ്പോൾ അംഗീകരിക്കാനാവില്ല. കൂടുതൽ ഘടകകക്ഷികൾ വന്നതിനാൽ കൂടുതൽ സീറ്റ് നൽകാനാവില്ലെന്ന് എൽഡിഎഫ് അറിയിച്ചിരുന്നു. നാല് സീറ്റ് നൽകാമെന്ന് പറഞ്ഞിട്ടില്ല. സീറ്റ് ചർച്ചയിൽ പങ്കെടുത്ത ആൾ തന്നെ ആരോപണമുന്നയിക്കുന്നത് വിരോധാഭാസമാണ്''. ശ്രേയാംസ് കുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് അവലോകനം നടത്തിയിട്ടുണ്ട്. കൽപ്പറ്റയിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നു. പാർട്ടി ഏകകണ്‌ഠേനയാണ് സ്ഥാനാർഥിയാക്കിയതാണ്. ഇത്തരം ആരോപണങ്ങളിൽ കഴമ്പില്ല.വിഭാഗീയ പ്രവർത്തനം നടത്തിയിട്ടില്ല. പാർട്ടിയുടെ തീരുമാനമാണ് നടപ്പിലാക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം 2 തവണ സംസ്ഥാനകമ്മിറ്റി ചേർന്നിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ 20ന് ചേരുന്ന യോഗത്തിൽ പറയുമെന്നും ശ്രേയാംസ് കുമാർ കൂട്ടിച്ചേർത്തു.
ശ്രേയംസ് കുമാർ എൽജെഡി അധ്യക്ഷ സ്ഥാനം രാജി വെക്കണമെന്ന ആവശ്യവുമായി എൽജെഡി വിമത വിഭാഗം ഷെയ്ഖ് പി ഹാരിസിന്റെ നേതൃത്വത്തിൽ തിരുവന്തപുരത്ത് യോഗം ചേർന്നിരുന്നു. 20 നുള്ളിൽ ശ്രേയംസ് കുമാർ രാജിവെക്കണമെന്നും. ഇല്ലെങ്കിൽ സംസ്ഥാന കൗൺസിൽ വിളിച്ച് പുതിയ കമ്മറ്റി പ്രഖ്യാപിക്കാമെന്നും യോഗം തീരുമാനിച്ചിരുന്നു. 26,27,29 തീയതികളിൽ മേഖലാ യോഗം വിളിക്കുമെന്നും. യഥാർത്ഥ എൽ.ജെ.ഡി തങ്ങളാണെന് അവകാശപ്പെട്ട് എൽ.ഡി.എഫ് കൺവീനർക്ക് ഇന്ന് തന്നെ കത്ത് നൽകാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16