ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവച്ചു
പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മരിച്ച ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവച്ചു. പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൂടിയാലോചനകൾക്ക് വേണ്ടി ഉദ്യോഗസ്ഥർ നെയ്യാറ്റിൻകര സ്റ്റേഷനിലേക്ക് പോയി.
കല്ലറ പൊളിക്കാനായി ആർഡിഒയും ഡോക്ടർമാരും ഫോറൻസിക് സംഘവും സ്ഥലത്ത് എത്തിയപ്പോള്‍ പ്രതിഷേധവുമായി ഒരുവിഭാഗം നാട്ടുകാരും കുടുംബവും രംഗത്തെത്തുകയായിരുന്നു.
Updating...
Next Story
Adjust Story Font
16