മോട്ടോര്‍ വാഹന വകുപ്പിന്‍റെ സേവനങ്ങള്‍ ഓണ്‍ലൈനായി ജനങ്ങളിലേക്ക്; ഡിജിറ്റൽ വയർലെസ് സംവിധാനം ഉദ്ഘാടനം ചെയ്തു
ശാസ്ത്ര സാങ്കേതിക വിദ്യയുടെയും ഡിജിറ്റൽ ഉപകരണങ്ങളുടെയും സഹായത്തോടെ ഡ്രൈവിംഗ് ലൈസൻസുകൾ വീടുകളിരുന്ന് ലഭ്യമാക്കുന്ന സംവിധാനം ഏർപ്പെടുത്താനും ലക്ഷ്യമിടുന്നു.
മോട്ടോർ വാഹന വകുപ്പ് ഇനി ഡിജിറ്റൽ വയർലെസ് സംവിധാനത്തിൽ. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു എറണാകുളത്ത് നിർവഹിച്ചു. സംസ്ഥാന സർക്കാരിന്‍റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്.
മോട്ടോർ വാഹന വകുപ്പിന്‍റെ സേവനങ്ങളെല്ലാം ഓൺലൈനായി ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ശാസ്ത്ര സാങ്കേതിക വിദ്യയുടെയും ഡിജിറ്റൽ ഉപകരണങ്ങളുടെയും സഹായത്തോടെ ഡ്രൈവിംഗ് ലൈസൻസുകൾ വീടുകളിരുന്ന് ലഭ്യമാക്കുന്ന സംവിധാനം ഏർപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഒഴികെയുള്ള എല്ലാ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന മാൻ ലെസ്സ് വെയ്ബ്രിഡ്ജുകളും സംസ്ഥാന അതിർത്തികളിൽ സ്ഥാപിക്കും. ചെക്പോസ്റ്റുകൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
Adjust Story Font
16