Quantcast

സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപതുക തിരികെ ലഭിച്ചില്ല; ജീവനൊടുക്കാൻ ശ്രമിച്ച ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു

MediaOne Logo

Web Desk

  • Updated:

    2 May 2024 6:04 AM

Published:

2 May 2024 4:26 AM

സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപതുക തിരികെ ലഭിച്ചില്ല; ജീവനൊടുക്കാൻ ശ്രമിച്ച ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു
X

തിരുവനന്തപുരം: സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപതുക തിരികെ ലഭിക്കാത്തത്തിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി സോമസാഗരം (55) ആണ് ജീവനൊടുക്കിയത്. മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടി തോമസ് അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഈ തുകയാണ് തിരികെ ലഭിക്കാഞ്ഞത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. മകളുടെ വിവാഹാവശ്യത്തിന് നിക്ഷേപിച്ച പണം തിരിച്ച് ചോദിച്ചിട്ട് ബാങ്കുദ്യോഗസ്ഥർ നല്‍കിയില്ലെന്നും കടുത്ത മനോവിഷമത്തിലായിരുന്നു സോമസാഗരനെന്ന് ബന്ധുക്കൾ ആരോപിച്ചു.

TAGS :

Next Story