Quantcast

കിഴക്കമ്പലം ആക്രമണം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി

ഡി.വൈ.എസ്.പിമാരും എസ്.എച്ച്.ഒമാരും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ സ്ഥിരമായി സന്ദർശിക്കണമെന്ന് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ സര്‍ക്കുലര്‍ ഇറക്കി

MediaOne Logo

Web Desk

  • Published:

    28 Dec 2021 6:17 AM GMT

കിഴക്കമ്പലം ആക്രമണം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി
X

കിഴക്കമ്പലം കിറ്റെക്സിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി അനില്‍കാന്ത്. ഇന്ന് 12:30 ന് പൊലീസ് ആസ്ഥാനത്താണ് യോഗം.

അതേസമയം, ഡി.വൈ.എസ്.പിമാരും എസ്.എച്ച്.ഒമാരും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ സ്ഥിരമായി സന്ദർശിക്കണമെന്ന് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ നിര്‍ദേശം നല്‍കി. ഹിന്ദിയും, ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥർ പൊലീസ് സ്‌റ്റേഷനുകളിൽ ഉണ്ടാകണമെന്നും എ.ഡി.ജി.പിയുടെ ഉത്തരവിൽ പറയുന്നു. പൊലീസിന്റെ ഹെൽപ് ലൈൻ നമ്പരുകൾ തൊഴിലാളികൾക്ക് നൽകണമെന്നും നിര്‍ദേശമുണ്ട്.

അതിനിടെ, കേസില്‍ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നും ക്രിസ്മസ് കരോൾ തർക്കം അല്ലാതെ മറ്റെന്തെങ്കിലും കാരണങ്ങൾ അക്രമത്തിന് പ്രേരണയായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും എ.എസ്.പി അനൂജ് പലിവാല്‍ പറഞ്ഞു. കൂടുതൽ അറസ്റ്റ് ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാകില്ല, മദ്യമല്ലാതെ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും എ.എസ്.പി വ്യക്തമാക്കി.

TAGS :

Next Story