Quantcast

അരുണിനെ കാത്ത് കുടുംബം; കുടകിൽ ജോലിക്ക് പോയ ആദിവാസി യുവാവിനെ കുറിച്ച് രണ്ട് മാസമായി വിവരമില്ല

രണ്ടര മാസത്തിലധികമായി കാണാതായ സഹോദരനെ കാത്തിരിക്കുകയാണ് പനവല്ലി കാളിന്ദി കോളനിയിലെ ഗൗരി.

MediaOne Logo

Web Desk

  • Updated:

    2023-07-22 02:52:07.0

Published:

22 July 2023 2:46 AM GMT

വയനാട്ടിലെ കോളനികൾ
X

വയനാട്: വയനാട്ടിലെ കോളനികളിൽ നിന്ന് കുടകിൽ ജോലിക്ക് പോയ ആദിവാസികളെ കാണാതാവുന്നത് തുടർക്കഥയാവുന്നു. തിരുനെല്ലി പഞ്ചായത്തിലെ കാളിന്ദി ഊരിൽ നിന്നും ജോലിക്ക് പോയ അരുണിനെക്കുറിച്ച് രണ്ട് മാസമായി വിവരമില്ലന്ന് സഹോദരി പറഞ്ഞു. പീഡനം സഹിക്ക വയ്യാതെ നാട്ടിലേക്ക് മടങ്ങിയ അരുണിനെ തൊഴിലുടമ ബലമായി തട്ടിക്കൊണ്ട് പോയെന്നും കുടുംബം പറയുന്നു. ഇങ്ങനെ നിരവധി ആദിവാസി കുടുംബങ്ങളാണ് കുടകിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായവരെ കാത്തിരിക്കുന്നത്.

രണ്ടര മാസത്തിലധികമായി കാണാതായ സഹോദരനെ കാത്തിരിക്കുകയാണ് പനവല്ലി കാളിന്ദി കോളനിയിലെ ഗൗരി. ജോലി സ്ഥലത്ത് പീഡനമായിരുന്നു. രാത്രിയും പകലും പണിയെടുപ്പിക്കും. രാത്രി മദ്യം നൽകും. ഒടുവിൽ അരുൺ നാട്ടിലേക്ക് ഓടി പോന്നു ​ഗൗരി പറഞ്ഞു.

ആറ് വർഷം മുൻപാണ് അരുണും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം കുടകിലെ ശ്രീമംഗളയിൽ ജോലിക്ക് പോകുന്നത്. രാത്രിയും പകലും നീളുന്ന ജോലി. തുച്ഛമായ വേതനം കൂടാതെ തൊഴിലുടമയുടെ മർദ്ദനവും. സഹികെട്ടതോടെ രണ്ടര മാസം മുൻപ് അരുൺ നാട്ടിലേക്ക് തിരികെ വന്നത്. പിന്നാലെ അരുണിനെ തേടി തൊഴിലുടമയും സംഘവും കോളനിയിലെ വീട്ടിലെത്തി. ഇവർ തോക്കുമായെത്തി ഭീഷണിപ്പെടുത്തി അ രുണിനെ കൂട്ടിപ്പോയി ​ഭാര്യ സഹോദരൻ സുനിൽ പറഞ്ഞു. പിന്നീട് അരുണിനെക്കുറിച്ച് കുടുംബത്തിന് വിവരമൊന്നുമില്ല.

കാൽനൂറ്റാണ്ട് മുൻപാണ് വയനാട്ടിലെ ഊരുകളിൽ നിന്നും തൊഴിൽ തേടി ആദിവാസികൾ കുടകിലേക്ക് പോയിത്തുടങ്ങുന്നത്. ‌കുടകിൽ അസ്വാഭാവിക സാഹചര്യത്തിൽ കാണാതായ നിരവധി ആദിവാസികളുണ്ട്. അതിലൊരാളാണ് മാനന്തവാടി നഗരസഭയിലുൾപ്പെട്ട ഒഴക്കോടി കോളനിയിലെ കുറുമ്പൻ. 2008ൽ കുടകിൽ ജോലിക്ക് പോയതാണ് കുറുമ്പൻ.

TAGS :

Next Story