കലാമണ്ഡലത്തിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും
സാംസ്കാരിക വകുപ്പിന്റെ ഇടപെടലിലാണ് കൂട്ടപ്പിരിച്ചുവിടൽ റദ്ദാക്കാൻ തീരുമാനമായത്
Fതൃശൂർ: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കലാമണ്ഡലത്തിലെ 134 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും. സാംസ്കാരിക വകുപ്പിന്റെ ഇടപെടലിലാണ് കൂട്ടപ്പിരിച്ചുവിടൽ റദ്ദാക്കാൻ തീരുമാനമായത്. പിരിച്ചുവിടൽ അസാധുവാക്കികൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
കലാമണ്ഡലത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ഗ്രാൻഡ് ഇൻ എയ്ഡ് സാധനങ്ങൾ ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക സ്വയം കണ്ടെത്തണമെന്ന് ധനവകുപ്പിന്റെ ഉത്തരവിനെ തുടർന്നാണ് കലാമണ്ഡലത്തിൽ സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടത്. 134 വരെ ഒരുമിച്ച് പിരിച്ചുവിട്ടതോടെ സർവകലാശാലയുടെ പ്രവർത്തനം അവതാളത്തിലായിരുന്നു. മുന്നറിയിപ്പില്ലാതെ ഇത്രയും പേരെ ഒരുമിച്ച് പിരിച്ചുവിട്ട നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
Next Story
Adjust Story Font
16