കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവം: ശസ്ത്രക്രിയയിലെ പിഴവ് സമ്മതിച്ച് ഡോക്ടർ ; വീഡിയോ പുറത്ത്
ഇടത് കാലിൽ ശസ്ത്രക്രിയ നടത്താനാണ് താൻ മുന്നൊരുക്കം നടത്തിയതെന്ന് ഡോക്ടർ വീഡിയോയിൽ പറയുന്നുണ്ട്
കോഴിക്കോട്: നാഷണൽ ആശുപത്രിയിൽ കാല് മാറിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. ബെഹിർഷാൻ സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇടത് കാലിൽ ശസ്ത്രക്രിയ നടത്താനാണ് താൻ മുന്നൊരുക്കം നടത്തിയതെന്ന് ഡോക്ടർ വീഡിയോയിൽ പറയുന്നുണ്ട്. ബന്ധുക്കള്‍ ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലെ തുറന്നുപറച്ചിലാണ് പുറത്തുവന്നത്.
വാതിലിനിടയിൽ കാല് കുടുങ്ങിയതിനെ തുടർന്ന് ഒരു കൊല്ലത്തോളമായി യുവതി ചികിത്സയിലാണ്. ശസ്ത്രക്രിയ ഇല്ലാതെ തന്നെ രോഗം ഭേദമാക്കാമെന്ന് ഡോക്ടർ ഉറപ്പു നൽകിയിരുന്നെങ്കിലും പിന്നീട് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ പറയുകയായിരുന്നു. ഇതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. എന്നാൽ ഇടത് കാലിന് പകരം വലതു കാലിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇത് ആശുപത്രി അധിക്യതരെ അറിയിച്ചപ്പോള്‍ വലതുകാലിനും പ്രശ്നമുണ്ടെന്നും അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇതിന് ശേഷം ഇടത് കാലിൽ ശസ്ത്രക്രിയ നടത്താമെന്നുമാണ് പറഞ്ഞത്.രോഗിയുടെ ബന്ധുക്കളുടെ സമ്മതത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നുമായിരുന്നു ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. കക്കോടി മക്കട സ്വദേശി സജ്നയുടെ കാലിലാണ് ശസ്ത്രക്രിയ നടത്തിയത്.
സംഭവത്തിൽ ഡോക്ടർക്കെതിരെ നടക്കാവ് പൊലിസ് കേസെടുത്തു. കുടുംബത്തിന്റെ പരാതിയിലാണ് നsപടി. അശ്രദ്ധമായി ചികിത്സിച്ചു എന്ന കുറ്റമാണ് ഡോക്ടർ ബഹിർഷാനെതിരെ ചുമത്തിയത്. സംഭവത്തിൽ അഡി.ഡി എം ഒ ആരോഗ്യവകുപ്പിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.തുടർ ചികിത്സക്കായി സജ്നയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Adjust Story Font
16