Quantcast

വിദ്യാർഥിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവം; റോയൽ ഡ്രഗ്‌സ് എന്ന പേരിലെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുവഴിയാണ് ഇടപാടുകാർ ബന്ധപ്പെട്ടതെന്ന് പെണ്‍കുട്ടി

ഗോവയിലും ബാംഗ്ലൂരിലുമുളളവർ ഗ്രൂപ്പിലുണ്ടെന്നും അവിടെ നിന്നാണ് മയക്കുമരുന്ന് എത്തുന്നതെന്നും പെണ്‍കുട്ടി മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-02-24 02:23:30.0

Published:

24 Feb 2023 2:18 AM GMT

student , drug carrier,  clients contacted,  Instagram group,  Royal Drugs,
X

കോഴിക്കോട്: ഇൻസ്റ്റഗ്രാം ഗ്രൂപ്പുവഴിയുള്ള ലഹരി ഇടപാടിന്റെ കൂടുതൽ വിവരങ്ങൾ തുറന്നു പറഞ്ഞ് കോഴിക്കോട് ലഹരി മാഫിയയുടെ കെണിയിൽ അകപ്പെട്ട ഒമ്പതാം ക്ലാസുകാരി. റോയൽ ഡ്രഗ്‌സ് എന്ന പേരിലെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുവഴിയാണ് ഇടപാടുകാർ ബന്ധപ്പെട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു . അഡ്മിന്‍ പറയുന്ന സമയത്താണ് ഗ്രൂപ്പില്‍ കയറാൻ അനുവദിക്കുക. അയച്ച മെസേജ് വായിച്ചയുടന്‍ ഡിലീറ്റ് ചെയ്യിക്കും . ഗോവയിലും ബാംഗ്ലൂരിലുമുളളവർ ഗ്രൂപ്പിലുണ്ടെന്നും അവിടെ നിന്നാണ് മയക്കുമരുന്ന് എത്തുന്നതെന്നും പെണ്‍കുട്ടി മീഡിയവണിനോട് പറഞ്ഞു.

ടെലിഗ്രാമിലും സമാനമായ പേരില്‍ ഗ്രൂപ്പുണ്ടെന്നും പെണ്‍കുട്ടി വ്യക്തമാക്കി. തന്‍റെ സുഹ്യത്താണ് ഈ ഗ്രൂപ്പിലേക്ക് ആഡ് ചെയ്തതെന്നും എവിടെ നിന്നാണ് ലഹരി ലഭിക്കുകയെന്നും എപ്പോഴാണ് ലഭിക്കുകയെന്നും തുടങ്ങിയ നിർദേശങ്ങള്‍ ഗ്രൂപ്പിലുടെയാണ് ലഭിച്ചിരുന്നത്. ഓരോ ആളുകള്‍ക്കും ഗ്രൂപ്പിൽ കയറാനായി പ്രത്യക സമയം അനുവദിച്ചു നൽകിയിട്ടുണ്ടെന്നും വിദ്യാർഥി വ്യക്തമാക്കി. പ്രത്യക വെബ്സൈറ്റ് വഴിയാണ് ഇൻസ്റ്റഗ്രാം ഗ്രൂപ്പിലേക്ക് കയറുക. ടെലിഗ്രാമിൽ പണമിപാടുമായി സംബന്ധിച്ച ചർച്ചകളാണ് നടക്കുകയെന്നും പെൺകുട്ടി വ്യക്തമാക്കി.

പെൺകുട്ടിയുടെ മൊഴിയിൽ പത്ത് പേർക്കെതിരെ കേസെടുത്തിരുന്നു. പ്രദേശവാസിയും ഇതര സംസ്ഥാന തൊഴിലാളിയുമടക്കമുള്ള പത്ത് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍റെ അന്വേഷണ വിഭാഗം കേസ് അന്വേഷിക്കുക. നിലവിലെ അന്വേഷണം ത്യപ്തികരമല്ലെന്ന കുടുംബത്തിന്‍റെ ആരോപണത്തിലാണ് നടപടി. പ്രത്യക അന്വേഷണ സംഘം കേസ് അന്വേഷിക്കമമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story