Quantcast

ജനങ്ങളെ പരമാവധി ഉപദ്രവിക്കാത്ത രീതിയിലാവണം സമരമെന്ന് ഡി.വൈ.എഫ്.ഐ

"പ്രതിഷേധങ്ങളിൽ ജനങ്ങളുടെ സഹകരണവും ആവശ്യമാണ്"

MediaOne Logo

Web Desk

  • Published:

    1 Nov 2021 8:24 AM GMT

ജനങ്ങളെ പരമാവധി ഉപദ്രവിക്കാത്ത രീതിയിലാവണം സമരമെന്ന് ഡി.വൈ.എഫ്.ഐ
X

ജനങ്ങളെ പരമാവധി ഉപദ്രവിക്കാത്ത രീതിയിലാവണം സമരമെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ അധ്യക്ഷൻ എ എ റഹീം.പ്രതിഷേധങ്ങളിൽ ജനങ്ങളുടെ സഹകരണവും ആവശ്യമാണ് . പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത സമരങ്ങളാകണം രാഷ്ട്രീയ പാർട്ടികൾ നടത്തേണ്ടതെന്നും റഹീം മീഡിയവണിനോട് പറഞ്ഞു.

ജോജു ജോർജിന്റെ കാർ അടിച്ചു തകർത്ത നടപടി കോൺഗ്രസിന്റെ ധിക്കാരമാണ്. കെ.സുധാകരന്റെ കാർമികത്വത്തിൽ കോൺഗ്രസ് ഒരു ഗുണ്ടാ സംഘമായി മാറിയിരിക്കുന്നതിന്റെ നേർസാക്ഷ്യമാണ് ഇന്ന് കൊച്ചിയിൽ കണ്ടതെന്ന് റഹീം പറഞ്ഞു. ഇന്ധന വിലവർധനക്കെതിരെ സമരം ചെയ്യാനുള്ള രാഷ്ട്രീയവും ധാർമികവുമായ അവകാശം കോൺഗ്രസിനില്ല. കോൺഗ്രസ് രാജ്യം ഭരിക്കുമ്പോൾ ഇന്ധന വില നിർണയാധികാരം കമ്പനികൾക്ക് നൽകിയത് കാരണമാണ് വില അടിക്കടി കൂടുന്നത്.

ഇന്ധന വിലവർധന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ്. ഏത് ജനകീയ വിഷയമുയർത്തിയുള്ള സമരമാണെങ്കിലും ശരി അത് പരമാവധി ജനങ്ങൾക്ക് ബുദ്ധിമുട്ട് കുറച്ച് നടത്താനുള്ള ഉത്തരവാദിത്തം അത് നടത്തുന്ന രാഷ്ട്രീയ പാർട്ടികൾക്കുണ്ട്.

TAGS :

Next Story