മാനന്തവാടിയിലിറങ്ങിയ ആനയെ തോൽപ്പെട്ടി വനമേഖലയിലേക്ക് മാറ്റി; ദൗത്യം ഉടനെന്ന് വനംമന്ത്രി
ആനയുടെ ആരോഗ്യസ്ഥിതി നോക്കി മയക്കുവെടിവെക്കുമെന്നും തണ്ണീർ കൊമ്പന്റെ അനുഭവത്തിൽനിന്ന് പാഠം ഉൾക്കൊണ്ടായിരിക്കും ദൗത്യമെന്നും മന്ത്രി പറഞ്ഞു.
വയനാട്: മാനനന്തവാടിയിൽ ഇന്നലെ ഒരാളുടെ ജീവനെടുത്ത ആനയെ ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റി. തോൽപ്പെട്ടി വനമേഖലയിലേക്കാണ് മാറ്റിയത്. പുലർച്ചയോടെയാണ് വനംവകുദ്യോഗസ്ഥർ ആനയെ പുഴ കടത്തിയത്. മയക്കുവെടി വെക്കാനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.
ആനയെ പിടികൂടാനുള്ള ദൗത്യം ഉടനുണ്ടാകുമെന്നാണ് വനംമന്ത്രി എ.കെ ശശീന്ദ്രന്റെ പ്രതികരണം. കാട്ടാനയുള്ളത് ഉൾവനത്തിലാണ്. ആനയുടെ ആരോഗ്യസ്ഥിതി നോക്കി മയക്കുവെടിവെക്കും. തണ്ണീർ കൊമ്പന്റെ അനുഭവത്തിൽനിന്ന് പാഠം ഉൾക്കൊണ്ടായിരിക്കും ദൗത്യമെന്നും മന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16