Quantcast

പതിനഞ്ചാം നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തു​ട​ക്കം

നിയമസഭാഗങ്ങളുടെ ഫോട്ടോ സെഷൻ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    10 Jun 2024 4:43 AM GMT

Who is the leader of the opposition, the speaker, the opposition accused of being immature; Assembly drowned in noise, latest news malayalam, പ്രതിപക്ഷ നേതാവ് ആരാണെന്ന് സ്പീക്കർ, പക്വതയില്ലെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം; ബഹളത്തിൽ മുങ്ങി നിയമസഭ
X

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തു​ട​ക്ക​മായി. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന്റെ ആവേശത്തിലാണ് യുഡിഎഫ് സഭയിൽ എത്തുന്നത്. ബാർകോഴ വിവാദം, എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണം, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി അടക്കമുള്ള വിഷയങ്ങൾ യുഡിഎഫ് ഉന്നയിക്കാനാണ് സാധ്യത. എന്നാൽ, നിയമസഭാഗങ്ങളുടെ ഫോട്ടോ സെഷൻ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി.

ആ​കെ 28 ദി​വ​സം ചേ​രാ​ന്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ്മേ​ള​ന​ത്തി​ല്‍ ജൂ​ണ്‍ 11 മു​ത​ല്‍ ജൂ​ലൈ എ​ട്ടു​വ​രെ 13 ദി​വ​സം ധ​നാ​ഭ്യ​ർ​ഥ​ന​ക​ള്‍ ച​ര്‍ച്ച ചെ​യ്ത് പാ​സാ​ക്കു​ന്ന​തി​നാ​ണ് നീ​ക്കി​വെ​ച്ചി​ട്ടു​ള്ള​ത്. ത​ദ്ദേ​ശ വാ​ർ​ഡ്​ പു​ന​ർ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച ബി​ല്ലു​ക​ളാ​ണ്​ നി​യ​മ​സ​ഭ​യു​ടെ മ​റ്റൊ​രു പ്ര​ധാ​ന അ​ജ​ണ്ട.

TAGS :

Next Story