Quantcast

ഷഹാനയുടെ മരണം; ബന്ധുക്കളുടെ മൊഴിയെടുക്കാൻ വൈകിയെന്ന് കുടുംബം

കുഞ്ഞിനെ ഭർത്താവ് കൊണ്ടുപോയ മനോവിഷമം മൂലമാണ് ഷഹാന ജീവനൊടുക്കിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്

MediaOne Logo

Web Desk

  • Published:

    27 Dec 2023 5:05 AM

Shahana
X

ഷഹാന

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് 22കാരി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം. ബന്ധുക്കളുടെ മൊഴിയെടുക്കാൻ വൈകി. ആത്മഹത്യക്ക് മാത്രമാണ് പൊലീസ് കേസെടുത്തതെന്നും മാതൃസഹോദരി ഷൈല മീഡിയവണിനോട് പറഞ്ഞു.

സ്വന്തം വീട്ടിൽ നിന്ന് കുഞ്ഞിനെ ഭർത്താവ് കൊണ്ടുപോയ മനോവിഷമം മൂലമാണ് ഷഹാന ജീവനൊടുക്കിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഷഹാനയുടെ രക്ഷിതാക്കളുടെ മൊഴിയെടുക്കുമെന്നും വേണ്ട നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

നൗഫല്‍ ഉപദ്രവിച്ച കാര്യം പൊലീസിനോട് പറഞ്ഞപ്പോള്‍ അതൊക്കെ നാളെ എഴുതാമെന്നാണ് പൊലീസ് പറഞ്ഞത് ഷൈല വ്യക്തമാക്കി. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പൊലീസ് ഒത്താശ ചെയ്തെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഷഹാനക്കേറ്റ പീഡനത്തെക്കുറിച്ച് ബന്ധു നല്‍കിയ മൊഴി രേഖപ്പെടുത്തിയില്ല.ഭർത്താവ് നൗഫൽ എടുത്തുകൊണ്ടുപോയ കുട്ടിയെ തിരികെ എത്തിച്ചത് പൊലീസ് സ്റ്റേഷനിൽ ആണെന്നും ബന്ധുക്കള്‍ പറഞ്ഞു.



TAGS :

Next Story