സിദ്ധാർഥ് എസ്.എഫ്.ഐ പ്രവർത്തകനെന്ന് സി.പി.എം; മകൻ ഒരു പാർട്ടിയിലും പ്രവർത്തിച്ചിട്ടില്ലെന്ന് കുടുംബം
സിദ്ധാർഥിന്റെ വീടിനു സമീപമാണ് സിപിഎം ഫ്ലക്സ് വെച്ചത്
തിരുവനന്തപുരം: വയനാട് വെറ്ററിനറി കോളജിൽ ക്രൂരമായി റാഗിങ്ങിന് ഇരയായതിന് പിന്നാലെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥ് എസ്.എഫ്.ഐ പ്രവർത്തകൻ ആയിരുന്നില്ലെന്ന് കുടുംബം.സിദ്ധാർത്ഥ് ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിച്ചിട്ടില്ല. സിദ്ധാർത്ഥ് എസ്എഫ്ഐ പ്രവർത്തകൻ ആണെന്ന് കാണിച്ച് സിപിഎം വീടിനു മുൻപിൽ ഫ്ലക്സ് സ്ഥാപിച്ചിരുന്നു ഇതിനെതുടർന്നാണ് കുടുംബം വ്യക്തത വരുത്തിയത്.
എസ്.എഫ്.ഐയിൽ ചേരാൻ സിദ്ധാർഥിന്റെ മരണത്തിൽ അറസ്റ്റിലായ പലരും നിർബന്ധിച്ചിരുന്നതായി പിതാവ് വ്യക്തമാക്കി. നിനക്ക് താൽപര്യമുണ്ടെങ്കിൽ ചേർന്ന് പ്രവർത്തിക്കാനാണ് അന്ന് അതിന് ഞാൻ മറുപടി നൽകിയത്. എന്നാൽ കുറേ പഠിക്കാനുണ്ടെന്നും സമയമില്ലെന്നും മകൻ പറഞ്ഞതായി പിതാവ് വെളിപ്പെടുത്തിയിരുന്നു.
സിദ്ധാർഥിന്റെത് കൊലപാതകമാണെന്നും അച്ഛൻ ആവർത്തിച്ച്. സഹപാഠികളും സീനിയർ വിദ്യാർഥികളും ചേർന്ന് കൊന്നു കെട്ടിതൂക്കിയതാണെന്ന് അച്ഛൻ ജയപ്രകാശ് മീഡിയവണിനോട് പറഞ്ഞു.സിദ്ധാർഥിന്റെ മരണത്തിൽ കോളജ് അധികൃതർക്കും പങ്കുണ്ട്.
സിദ്ധാർഥ് കോളജിലെ എല്ലാകാര്യങ്ങളിലും ഇടപെടുന്നത് ചില സഹപാഠികൾക്കും സീനിയർ വിദ്യാർഥികൾക്കും ഇഷ്ടമായിരുന്നില്ല.സിൻജോ എന്ന സീനിയർ വിദ്യാർഥിയാണ് ക്രൂരമായി പീഡിപ്പിച്ചത്. എല്ലാ പ്രതികളെയും പിടികൂടിയില്ലെങ്കിൽ ഭരിക്കുന്നവരുടെ വീടിന് മുന്നിൽ നിരാഹാരം ഇരിക്കുമെന്നും പിതാവ്. പോസ്റ്റ്മോർട്ടം ചെയ്തവരിലുണ്ടായിരുന്ന ഡോക്ടർമാർ പറഞ്ഞത്. ഇത്രയുമധികം പരിക്കുള്ള ഒരാൾക്ക് ജീവനൊടുക്കാനുള്ള ആരോഗ്യം കിട്ടില്ല.
സിൻജോയും അക്ഷയും റഹാനും റൂമിൽ കയറി തീർത്തിട്ട് പോയതാണ് അങ്കിളേ എന്ന് അവന്റെ ഫ്രണ്ട്സ് എന്നോട് പറഞ്ഞിരുന്നു. എസ്.എഫ്.ഐയിൽ ചേരാത്തത് മാത്രമല്ല, ഫസ്റ്റ് ഇയർ അവസാന വർഷമായപ്പോൾ തന്നെ അവൻ കോളജിൽ സ്റ്റാറായി മാറിയിരുന്നു. അത് അവിടെയുള്ള പലർക്കും ഇഷ്ടമായിരുന്നില്ല. സിദ്ധാർഥിന് ആത്മഹത്യ ചെയ്യാനാകില്ലെന്ന് അമ്മ ഷീബ പറഞ്ഞു. മരണത്തിൽ ഉന്നതർക്കും പങ്കുണ്ട്. നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് അമ്മ പറഞ്ഞു.
Adjust Story Font
16