കേരളീയം പരിപാടിയിലെ കണക്കുകൾ പുറത്ത്; സ്പോൺസർഷിപ്പിലൂടെ ലഭിച്ചത് 11.47 കോടി
ടൈം സ്ക്വയറിൽ വീഡിയോ പ്രദർശിപ്പിച്ചതിന് 8.29 ലക്ഷം രൂപ ചിലവ്
തിരുവനന്തപുരം: കേരളീയം പരിപാടി നടത്തിപ്പിന്റെ കണക്കുകൾ പുറത്ത്. സ്പോൺസർഷിപ്പിലൂടെ 11.47 കോടി രൂപ പരിപാടിക്ക് ലഭിച്ചു. ടൈം സ്ക്വയറിൽ വീഡിയോ പ്രദർശിപ്പിച്ചതിന് 8. 29 ലക്ഷം രൂപയാണ് ചിലവ് വന്നത്. എക്സിബിഷൻ കമ്മിറ്റി 5.43 കോടി രൂപ ചിലവഴിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. നിയമസഭയിൽ എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് കണക്കുകൾ വിശദമാക്കിയത്.
25 ലക്ഷം രൂപയാണ് പബ്ലിസിറ്റി കമ്മിറ്റി ചിലവഴിച്ചത്. വിവിധ ഏജൻസികൾക്ക് നൽകാനുള്ള കുടിശിക നൽകാനായി 4.63 കോടിയും അനുവദിച്ചു. വിവരപൊതുജനസമ്പർക്ക ഡയറക്ടറുടെ പേരിൽ തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളിലാണ് സ്പോൺസർഷിപ്പ് തുക എത്തിയത്. എന്നാൽ പണം നൽകിയവരുടെ പേരുവിവരങ്ങൾ ലഭ്യമല്ല.
Next Story
Adjust Story Font
16