Quantcast

ഉത്ര വധക്കേസിൽ അന്തിമ വാദം ഇന്ന് തുടങ്ങും

കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജിന് മുമ്പാകെയാണ് വാദം ആരംഭിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-07-02 02:39:17.0

Published:

2 July 2021 2:38 AM GMT

ഉത്ര വധക്കേസിൽ അന്തിമ വാദം ഇന്ന് തുടങ്ങും
X

കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ അന്തിമ വാദം ഇന്ന് തുടങ്ങും. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജിന് മുമ്പാകെയാണ് വാദം ആരംഭിക്കുന്നത്. അന്തിമവാദത്തിന് മുമ്പുള്ള മുഴുവന്‍ വിചാരണ നടപടികളും നേരത്തെ പൂര്‍ത്തിയായിരുന്നു.

സ്ത്രീധനമായി ലഭിച്ച സ്വർണ്ണാഭരണങളും ക‌ാറും പോക്കറ്റ് മണിയും സ്വത്തുക്കളും നഷ്ടപെടുമെന്ന ആശങ്കയിൽ ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതിഭാഗം സാക്ഷി വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും മൂന്ന് സിഡികള്‍ തൊണ്ടിമുതലായി കോടതി മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി.

പ്രോസിക്യൂഷന്‍ ഭാഗം സാക്ഷികളായി വിസ്തരിച്ച ഡോ. രാഗേഷ്, 51ാം സാക്ഷി വാവാസുരേഷ്, 76ാം സാക്ഷി തിരുവനന്തപുരം കെമിക്കല്‍ അനാലിസിസ് ലാബിലെ അസി. കെമിക്കല്‍ എക്സാമിനര്‍ യുറേക്ക ആര്‍ എന്നിവരെ പ്രതിഭാഗത്തിന്‍റെ ആവശ്യപ്രകാരം വീണ്ടും വിസ്തരിച്ചിരുന്നു. വാദത്തിന്‍റെ വേളയില്‍ ഡിജിറ്റല്‍ തെളിവുകള്‍ നേരില്‍ പരിശോധിക്കണമെന്നതിനാല്‍ തുറന്ന കോടതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാദം കേള്‍ക്കുന്നത്. പ്രതി സൂരജിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിചാരണ നടപടികളില്‍ പങ്കെടുപ്പിക്കുക. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. മോഹന്‍രാജിന്‍റെ വാദം കോടതി ഇന്ന് കേള്‍ക്കും. സൂരജിനു പാമ്പിനെ നൽകിയ കല്ലുവാതുക്കൽ ചാവരുകാവ് സുരേഷ് കേസിൽ മാപ്പു സാക്ഷിയാണ്.



TAGS :

Next Story